Your Image Description Your Image Description

തൃശ്ശൂർ: തൃശൂരിൽ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് തുടരും. ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷനാണ് പത്തു ദിവസം മുൻപ് നടപടിയെടുത്തത്. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്. ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് ഉൾപ്പെടുത്തിയിരുന്നില്ലെന്ന് അറിയിച്ചു. ഡൽഹിയിലെ പാർട്ടി കേന്ദ്ര ഓഫീസിൽ നിന്നാണ് റിട്ടേൺ സമർപ്പിക്കുന്നതെന്നാണ് വിശദീകരണത്തിൽ വ്യക്തമാക്കുന്നത്. അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കാൻ വിട്ടുപോയെന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും എം എം വർഗീസ് മറുപടി നൽകി. അക്കൗണ്ടിൽ നിന്ന് സിപിഎം പിൻവലിച്ച ഒരു കോടി രൂപ ചെലവഴിക്കരുതെന്ന് നിർദേശമുണ്ട്. ഈ പണം നടപടിക്രമങ്ങളുടെ ഭാഗമായി പിടിച്ചെടുക്കും. നിലവിൽ അക്കൗണ്ടിലുളളത് 5 കോടി പത്ത് ലക്ഷം രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *