Your Image Description Your Image Description

ദു​ബായ്: അ​തി​വേ​ഗം വി​ക​സി​ക്കു​ന്ന ന​ഗ​ര​ത്തി​ൻറെ ഗ​താ​ഗ​ത മേ​ഖ​ല​ക്ക്​ ക​രു​ത്ത്​ പ​ക​രു​ന്ന​തി​ന്​ 1.6 കി.​മീ​റ്റ​ർ നീ​ള​ത്തി​ൽ പു​തി​യ ട​ണ​ൽ പാ​ത നി​ർ​മി​ക്കു​ന്നു. ഗ​താ​ഗ​ത​ക്കു​രു​ക്ക്​ വ​ലി​യ രീ​തി​യി​ൽ കു​റ​ക്കു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​ന്ന അ​ൽ ഖ​ലീ​ഫ്​ സ്​​ട്രീ​റ്റ്​ ട​ണ​ൽ പ​ദ്ധ​തി​ക്ക്​ ന​ൽ​കി​യ​താ​യി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ട​ണ​ലി​ലൂ​ടെ മ​ണി​ക്കൂ​റി​ൽ 12,000 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ക​ട​ന്നു​പോ​കാ​നാ​കും.

ദേ​ര ഇ​ൻ​ഫി​നി​റ്റി ബ്രി​ഡ്ജ്​ റാ​മ്പി​ൻറെ അ​വ​സാ​നം മു​ത​ൽ അ​ൽ ഖ​ലീ​ജ്, കെ​യ്‌​റോ സ്ട്രീ​റ്റു​ക​ളു​ടെ ജ​ങ്​​ഷ​ൻ വ​രെ നീ​ളു​ന്ന​താ​ണ്​ പു​തു​താ​യി നി​ർ​മി​ക്കു​ന്ന ട​ണ​ൽ. നി​ർ​മാ​ണം എ​പ്പോ​ൾ പൂ​ർ​ത്തി​യാ​കു​മെ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ആ​ർ.​ടി.​എ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

അ​ബൂ​ഹെ​യ്​​ൽ, അ​ൽ വു​ഹൈ​ദ, അ​ൽ മം​സാ​ർ, ദു​ബൈ ഐ​ല​ൻ​ഡ്​​സ്, ദു​ബൈ വാ​ട്ട​ർ ഫ്ര​ണ്ട്, വാ​ട്ട​ർ ഫ്ര​ണ്ട്​ മാ​ർ​ക്ക​റ്റ്, അ​ൽ ഹം​രി​യ പോ​ർ​ട്ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ കെ​യ്‌​റോ, അ​ൽ വു​ഹൈ​ദ സ്ട്രീ​റ്റു​ക​ളു​ടെ ക്രോ​സി​ങ്​ റൗ​ണ്ട് എ​ബൗ​ട്ടി​ൽ നി​ന്ന് സി​ഗ്ന​ലൈ​സ്ഡ് ക​വ​ല​യി​ലേ​ക്ക് മാ​റും. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ൻറെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

അ​ൽ ഷി​ന്ദ​ഗ ഇ​ട​നാ​ഴി വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ട​ണ​ൽ നി​ർ​മി​ക്കു​ന്ന​തെ​ന്ന്​ ആ​ർ.​ടി.​എ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ മ​താ​ർ അ​ൽ താ​യ​ർ പ​റ​ഞ്ഞു. അ​ഞ്ചു ഘ​ട്ട​ങ്ങ​ളാ​യാ​ണ് ​നി​ല​വി​ൽ ഷി​ന്ദ​ഗ ഇ​ട​നാ​ഴി വി​ക​സ​ന പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്​.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളാ​യ ദേ​ര, ബ​ർ​ദു​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ എ​ളു​പ്പ​മാ​ക്കു​ന്ന​തോ​ടൊ​പ്പം ദേ​ര ദ്വീ​പു​ക​ൾ, ദു​ബൈ സീ​ഫ്ര​ണ്ട്, ദു​ബൈ മാ​രി​ടൈം സി​റ്റി, പോ​ർ​ട്ട് റാ​ഷി​ദ് തു​ട​ങ്ങി​യ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും പ​ദ്ധ​തി​യു​ടെ ഗു​ണം ല​ഭി​ക്കും.

പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ 2030ൽ ​യാ​ത്രാ​സ​മ​യം 104 മി​നി​റ്റി​ൽ​നി​ന്ന് 16 മി​നി​റ്റാ​യി കു​റ​യും. ഷി​ന്ദ​ഗ ഇ​ട​നാ​ഴി വി​ക​സ​ന​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട പദ്ധ​തി​ക​ൾ നേ​ര​ത്തെ​ത​ന്നെ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *