Your Image Description Your Image Description
Your Image Alt Text

മുള്ളൻപൂർ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ലിയാം ലിവിംഗ്സ്റ്റണെ റണ്ണൗട്ക്കി രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. പഞ്ചാബ് ഇന്നിംഗ്സിലെ പതിനെട്ടാം ഓവറിലായിരുന്നു സഞ്ജു ബ്രില്യൻസിൽ ലിവിംഗ്സ്റ്റണ് ക്രീസ് വിടേണ്ടിവന്നത്. യുസ്വേന്ദ്ര ചാഹലിൻറ പന്ത് അശുതോഷ് ശർമ സക്വയർ ലെഗ്ഗിലേക്ക് അടിച്ച് സിംഗിളിനായി ഓടി.

എന്നാൽ രണ്ടാം റണ്ണിനായി സ്ട്രൈക്കർ എൻഡിലെ ക്രീസ് വിട്ടിറങ്ങിയ ലിവിംഗ്സ്റ്റൺ ബൗണ്ടറിയിൽ നിന്ന് തനുഷ് കൊടിയാൻറെ ത്രോ വരുന്നത് കണ്ട് ക്രീസിലേക്ക് തിരിച്ചോടിയെങ്കിലും കൊടിയാൻറെ വൈഡ് ത്രോ സ്വീകരിച്ച സഞ്ജു ബാലൻസ് തെറ്റി വീഴുന്നതിനിടയിലും പന്ത് സ്റ്റംപിലേക്ക് എറിഞ്ഞു. ലിവിംഗ്സ്റ്റൺ ക്രീസിലെത്തിയെന്നാണ് ആദ്യം കരുതിയെങ്കിലും റീപ്ലേയിൽ ഇഞ്ചുകളുടെ വ്യത്യാസത്തിൽ പഞ്ചാബ് താരം ക്രീസിന് പുറത്തായിരുന്നുവെന്ന് വ്യക്തമാകി.

14 പന്തിൽ ഒരു സിക്സും രണ്ട് ഫോറും പറത്തിയ ലിവിംഗ്‌സ്റ്റൺ 21 റൺസുമായി ഭീഷണിയാകുമ്പോഴായിരുന്നു സഞ്ജുവിൻറെ ബ്രില്യൻറ് ത്രോയിൽ റണ്ണാട്ടായത്. എന്നാൽ തൊട്ടടുത്ത ഓവറിൽ സ‍ഞ്ജുവും ആവേശ് ഖാനും തമ്മിലുള്ള ആശയക്കുഴപ്പം രാജസ്ഥാന് ഉറപ്പായ വിക്കറ്റ് നഷ്ടമാക്കുകയും ചെയ്തു. ആവേശ് ഖാൻ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ ആറ് പന്തിൽ ഒമ്പത് റൺസെടുത്ത് നിന്നിരുന്ന അശുതോഷ് ശർമ ഉയർത്തിയടിച്ച പന്ത് സഞ്ജു പിടിക്കാനായി ഓടിയെത്തിയെങ്കിലും ഇതേസമയം ആവേശ് ഖാനും ക്യാച്ചിനായി ഓടിയെത്തിയിരുന്നു. ഇരുവരുടെയും കൈയിൽ തട്ടി ക്യാച്ച് നഷ്ടമായി.

പിന്നാലെ ആവേശ് ഖാനെ രണ്ട് തവണ സിക്സിന് പറത്തിയ അശുതോഷ് ട്രെൻറ് ബോൾട്ടിൻറെ അവസാന ഓവറിൽ ബൗണ്ടറിയും പറത്തി അവസാന പന്തിൽ 16 പന്തിൽ 31 റൺസെടുത്ത് പുറത്തായി. 130ൽ താഴെ ഒതുങ്ങുമെന്ന് കരുതിയ പഞ്ചാബ് ഇന്നിംഗ്സ് 147ൽ എത്തിച്ചത് അശുതോഷിൻറെ പോരാട്ടമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *