Your Image Description Your Image Description
Your Image Alt Text

 

ലണ്ടൻ: ഐപിഎല്ലിൻറെ അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസ് മുൻ നായകൻ രോഹിത് ശർമ ചെന്നൈ സൂപ്പർ കിംഗ്സിലെത്തുമെന്ന് പ്രവചിച്ച് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ. ചെന്നൈ ടീമിലെത്തുക മാത്രമല്ല, ടീമിൻറെ നായകനുമാകും രോഹിത്തെന്നും വോൺ പറഞ്ഞു.

റുതുരാജ് ഗെയ്ക്‌വാദിനെ ചെന്നൈ ധോണിയുടെ പിൻഗാമിയായി തെരഞ്ഞെടുത്തിട്ടുണ്ടെങ്കിലും അത് ഈ ഒരു സീസണിലേക്ക് മാത്രമാകുമെന്നും യുട്യൂബ് പോഡ്കാസ്റ്റിൽ വോൺ പറഞ്ഞു. എനിക്ക് തോന്നുന്നത് രോഹിത് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് പോകുമെന്ന് തന്നെയാണ്. ചെന്നൈയിലെത്തിയാൽ രോഹിത് അവരുടെ നായകനാകും. റുതുരാജിനെ ഈ ഒരു സീസണിലേക്ക് മാത്രമായിട്ടായിരിക്കും നായകനായിക്കിയിട്ടുണ്ടാകു എന്നാണ് ഞാൻ കരുതുന്നത്. രോഹിത് വരുന്നതുവരെയുള്ള ഒരു ഇടക്കാല ക്യാപ്റ്റനാവും റുതുരാജ് എന്നാണ് ഞാൻ കരുതുന്നത്.

ചെന്നൈ നായകനായി വീണ്ടും മുംബൈയിലെത്തിയാൽ ആരാധകർ രോഹിത്തിനെ കൂവുമോ എന്നൊക്കെ കാത്തിരുന്ന് കാണേണ്ടതാണ്. അതെന്തായാലും അടുത്ത മെഗാ താരലേലത്തിൽ രോഹിത് ചെന്നൈയിലേക്ക് പോകുമെന്ന് തന്നെയാണ് താൻ കരുതുന്നതെന്നും വോൺ വ്യക്തമാക്കി. ഈ സീസണിൽ കൂടി രോഹിത് മുംബൈയെ നയിക്കുമെന്നാണ് താൻ കരുതിയതെന്നും വോൺ പറഞ്ഞു. എന്നാൽ ഹാർദ്ദിക്കിനെയാണ് മുംബൈ നായകനാക്കിയത്. ഹാർദ്ദിക്കിന് ഇപ്പോൾ മോശം സമയമാണ്. അത് പക്ഷെ അയാളുടെ കുറ്റമല്ല. അവനെ ഗുജറാത്തിൽ നിന്ന് മുംബൈയിലേക്ക് കൊണ്ടുവരികയായിരുന്നു. ക്യാപ്റ്റൻസിയും നൽകി.

ഇന്ത്യയിലെ ഏതൊരു ക്രിക്കറ്റ് താരവും ആഗ്രഹിക്കുന്ന ഉത്തരവാദിത്തമാണ് അവനെ ഏൽപ്പിച്ചത്. എന്നാൽ വ്യക്തിപരമായി പറയുകയാണെങ്കിൽ ഞാനാണെങ്കിൽ രോഹിത് തന്നെ മുംബൈ ക്യാപ്റ്റനായി തുടർന്നേനെ. കാരണം, ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലേക്ക് നയിക്കുകയും ടി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കാനിരിക്കുകയും ചെയ്യുന്ന രോഹിത്തിന് കീഴിൽ ഹാർദ്ദിക് കളിക്കുകയും അടുത്ത അവർഷമോ അതിൻറെ അടുത്ത വർഷമോ ഹർദ്ദിക്കിന് ക്യാപ്റ്റൻസി കൈമാറുകയും ചെയ്യുക എന്നതായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും വോൺ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *