Your Image Description Your Image Description
Your Image Alt Text

 

 

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം അവസാനം പ്രഖ്യാപിക്കുമ്പോൾ ആരൊക്കെ ടീമിലിടം നേടുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഓരോ ടീമും അഞ്ച് മത്സരങ്ങൾ വീതം പൂർത്തിയാക്കി കഴിഞ്ഞപ്പോൾ റൺവേട്ടയിൽ നാലാമതുള്ള മലയാളി താരം സഞ്ജു സാംസണ് ലോകകപ്പ് ടീമിലിടം കിട്ടുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നു.

ഇതിനിടെ ലോകകപ്പ് ടീമിൽ ആരാകണം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ എന്ന കാര്യം തുറന്നു പറയുകയാണ് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പിംഗ് ഇതിഹാസം ആദം ഗിൽക്രിസ്റ്റ്. ലോകകപ്പ് ടീമിൽ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തന്നെ വേണമെന്നാണ് ഞാൻ കരുതുന്നത്. സഞ്ജു സാംസണെയും പരിഗണിക്കാവുന്നതാണ്. ഇഷാൻ കിഷനും ശക്തമായ മത്സരവുമായി രംഗത്തുണ്ട്. അതിലൊന്നും സംശയമില്ല. പക്ഷെ, റിഷഭ് പന്ത് തന്നെ ലോകകപ്പിൽ കളിക്കണമെന്നാണ് എൻറെ അഭിപ്രായം. അവൻറെ പേര് ഉറപ്പിച്ചിട്ടില്ലെങ്കിൽ സെലക്ടർമാർ അക്കാര്യം ഉറപ്പിക്കുന്നത് നന്നായിരിക്കും-ഗിൽക്രിസ്റ്റ് ക്രിക് ബസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *