Your Image Description Your Image Description
Your Image Alt Text

മോദി ഭരണത്തെ വാനോളം വാഴ്ത്തി പാടി നടക്കുന്ന ബിജെപിക്കാർ ഒന്നോർക്കണം , ശ്രീരാമൻ ജനിച്ച അയോദ്ധിയിലെ ഹിന്ദുക്കളെക്കാൾ കൃഷ്‌ണൻ ജനിച്ച മധുരിയിലെ ഹിന്ദുക്കളെക്കാൾ പരമ ശിവന്റെ കാശിയിലെ ഹിന്ദുകളെക്കാൾ Ems Akg ജനിച്ച കേരളത്തിൽ ഹിന്ദുക്കൾ സുഖമായി സന്തോഷത്തോടെ ജീവിക്കുന്നു .

ഉടുക്കാൻ ഇന്ത്യയിലെ ഏറ്റവും മോഡൽ വസ്ത്രം, കഴിക്കാൻ ഏറ്റവും നല്ല ഭക്ഷണം , ചികിൽസിക്കാൻ ഹൈടയ്ക്ക് ഹോസ്പിറ്റൽ , പഠിക്കാൻ ഡിജിറ്റൽ സ്കൂളുകൾ , ഉറങ്ങാൻ നല്ല പാർപ്പിടങ്ങൾ , സഞ്ചരിക്കാൻ ഹൈലവൽ വാഹനങ്ങൾ ,ഷോപ്പിങ് മാളുകൾ ,സൂപ്പർ ഹൈപ്പർ മാർക്കറ്റുകൾ , ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം , ഇഷ്ടമുള്ള വസ്ത്രം ധരിക്കാം , ഇഷ്ടമുള്ള മതം സ്വീകരിക്കാം , ഇഷ്ടമുള്ള ജോലി ചെയ്യാം , ഒന്നിനും വിലക്കില്ലാത്ത സംസ്ഥാനമാണ് കേരളം . കേരളം സ്വാർഗമാണ് ദൈവത്തിന്റെ സ്വന്തം നാടാണ് .

ഭാരതത്തിലെ ജീവൻ നഷ്ടപ്പെട്ട ഒരു സീതയെ സ്വന്തം ഭർത്താവ് തലയിൽ ചുമന്ന് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോകുന്ന ദൃശ്യം നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട് , ആൾക്കൂട്ട വിചാരണയും കൊലപാതകവും നമ്മൾ കണ്ടിട്ടുണ്ട് .

കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട് . എന്തിനേറെ കഴിക്കുന്ന ആഹാരത്തിൽ മൂത്രമൊഴിക്കുന്നതുവരെ നമ്മൾ കണ്ടിട്ടുണ്ട് . ഇതൊന്നും ഈ കൊച്ചുകേരളത്തിലല്ല , പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ ഭരിക്കുന്ന കേരളത്തിലല്ല , ഇതെല്ലാം നടന്നതും നടക്കുന്നതും അങ്ങ് ഉത്തരേന്ത്യയിലാണ് .

ബിജെപിയും സംഘപരിവാറും ഭരിക്കുന്ന നാട്ടിലാണ് . കേരളത്തിൽ ഇതൊന്നും നടക്കില്ല , നടത്താൻ ബിജെപി ശ്രമിക്കുന്നുണ്ട് , ചുമ്മാതാ , ശ്രമം മാത്രമേ നടക്കൂ , ഒരു നൂറ് വര്ഷം കാത്തിരുന്നാലും ബിജെപിയ്ക്ക് വർഗ്ഗീയ വിഷം കുത്തിവയ്ക്കാൻ സാധിക്കില്ല .

അങ്ങനെയൊരു സാധ്യതയുണ്ടാകണമെങ്കിൽ ഇവിടെ കമ്യുണിസ്റ്റ് പാർട്ടി ഇല്ലാതാകണം . ഒരു കമ്യുണിസ്റ്റ് കാരൻ ജീവിച്ചിരുന്നാൽ പോലും അവന്റെ അവസാന ശ്വാസം വരെയും പൊരുതിനിൽക്കും . അതാണ് കമ്യുണിസ്റ്റ് പാർട്ടി .

അധികാരത്തിന് വേണ്ടി എന്ത് നീച പ്രവർത്തിയും കാണിക്കുന്ന ബിജെപിയ്ക്ക് ഒരു ഉളിപ്പുമില്ല . പണം കൊടുത്ത് ജനാധിപത്യത്തെ വിലയ്ക്ക് വാങ്ങുന്ന ഏർപ്പാട് ഇവിടെ നടക്കില്ല . കമ്യുണിസ്റ്റ് പാർട്ടി ഉള്ളടത്തോളം നടക്കില്ല . അങ്ങനെയൊരു പൂതി മനസ്സിലുണ്ടെങ്കിൽ അത് അവിടെ തന്നെ വച്ചിരുന്നാൽ മതി . അതാണ് ആരോഗ്യത്തിന് നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *