Your Image Description Your Image Description
Your Image Alt Text

 

മസ്കറ്റ്: സോഫ്റ്റ് ഡ്രിങ്കുകളും മധുരപാനീയങ്ങളും കൂടുതൽ കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് പലരും പറയാറുണ്ടെങ്കിലപം അത് മിക്കവരും കാര്യമാക്കാറില്ല എന്നതാണ് സത്യം. എന്നാൽ അത്തരത്തിൽ സോഫ്റ്റ് ഡ്രിങ്ക് അമിതമായി ഉപയോ​ഗിച്ചതുമൂലം ഒരു കുട്ടിക്കു സംഭവിച്ച ആവസ്തയാണ് ചർച്ചയാകുന്നത്. സോഫ്റ്റ് ഡ്രിങ്കിൻറെ അമിത ഉപയോഗം മൂലം കൗമാരക്കാരൻ്റെ വാരിയെല്ലിന് ഒടിവ് സംഭവിച്ചു. ഒമാനിലാണ് സംഭവം. ഫാമിലി മെഡിസിൻ കൺസൾട്ടൻറായ ഡോ. സാഹിർ അൽ ഖാറുസിയാണ് ഒരു പ്രാദേശിക വാർത്താ ചാനലിൻറെ ടോക്ക് ഷോയിൽ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ‘ദി അറേബ്യൻ സ്റ്റോറീസ്’ റിപ്പോർട്ട് ചെയ്തു.

പതിനേഴുകാരനെയാണ് വാരിയെല്ല് പൊട്ടിയ നിലയിൽ പ്രാദേശിക ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. ശീതള പാനീയത്തിൻറെ അമിത ഉപയോഗം മൂലം സംഭവിച്ചതാണ് ഇതെന്ന് ഡോക്ടർ പറഞ്ഞു. ദിവസവും ഈ പതിനേഴുകാരൻ 12 ക്യാൻ ശീതള പാനീയം കുടിക്കുമായിരുന്നു. ഒരു ദിവസം ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോഴാണ് വാരിയെല്ലിന് ഒടിവ് സംഭവിച്ചതായി കണ്ടെത്തിയതെന്ന് ഡോക്ടർ പറഞ്ഞു.

ജനപ്രിയ ശീതളപാനീയത്തിൽ കണ്ടെത്തിയ ഇഡിടിഎ (എഥിലിനേഡിയമിനെട്രാസെറ്റിക് ആസിഡ്) എന്ന അപകടകരമായ പദാർത്ഥം മൂലമാണിതെന്ന് ഡോ. ഖറൂസി പറഞ്ഞു. ബോയിലറുകളിലെ ഉപ്പ് ഇല്ലാതാക്കാനാണ് ഇഡിടിഎ സാധാരണയായി ഉപയോഗിക്കുന്നത്. അമിതമായ അളവിൽ ഇത് കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി ഡോക്ടർ വിശദമാക്കി.

Leave a Reply

Your email address will not be published. Required fields are marked *