Your Image Description Your Image Description
Your Image Alt Text

 

ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികളെ പശ്ചിമ ബംഗാളിൽ നിന്നും പിടികൂടി. മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവർ പിടിയിലായത്. സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകരാണ് ഇരുവരും. പ്രതികള്‍ വ്യാജ പേരുകളില്‍ കൊല്‍ക്കത്തയില്‍ കഴിയുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് ഇവരെ കൊല്‍ക്കത്തയില്‍ നിന്ന് എന്‍ഐഎ സംഘം പിടികൂടിയത്. പ്രതികളെ പിടികൂടുന്നതിന് കേരള പൊലീസും എന്‍ഐഎയ്ക്ക് ആവശ്യമായ സഹായം നല്‍കി. പ്രതികളെ പിടികൂടാൻ കേരള, കർണാടക പൊലീസ് സംഘങ്ങളുടെ സജീവസഹകരണം ഉണ്ടായിരുന്നുവെന്ന് എൻഐഎ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *