Your Image Description Your Image Description
Your Image Alt Text

 

 

കരീന കപൂർ നായികയായി എത്തിയ ചിത്രമാണ് ക്രൂ. കൃതി സനോണും തബും കരീനയ്‍ക്കൊപ്പം ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ ഉണ്ട്. സംവിധാനം നിർവഹിച്ചത് രാജേഷ് കൃഷ്‍ണനാണ്. ഇന്ത്യയിൽ നിന്ന് ക്രൂ 62 കോടി രൂപയിലധികം നേടിയിട്ടുണ്ട്.

ക്രൂ ആഗോളതലത്തിൽ ആകെ 100 കോടി ക്ലബിലെത്തി എന്നും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. എയർലൈൻ ഇൻഡസ്‍ട്രിയുടെ പശ്ചാത്തലത്തിലാണ് കരീനയുടെ ചിത്രം ഒരുങ്ങിയിരിക്കുന്നത്. അനുജ് രാകേഷ് ധവാനാണ് ഛായാഗ്രാഹണം. ദിൽജിത്ത് ദൊസാൻഞ്‍ജും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോൾ തബു ഗീതാ സേത്തിയും കരീന കപൂർ ജാസ്‍മിൻ കോലിയും കൃതി സനോൺ ദിവ്യാ റാണയുമായിട്ടാണ് ക്രൂവിൽ എത്തിയിരിക്കുന്നത്.

കരീന കപൂർ നായികയായി വേഷമിടുന്ന ചിത്രങ്ങളിൽ ഇനി പ്രദർശനത്തിന് എത്താനുള്ളവയിൽ പ്രധാനപ്പെട്ടത് ദ ബക്കിംഗ്ഹാം മർഡേഴ്‍സാാണ്. സംവിധാനം ഹൻസാൽ മേഹ്‍തയാണ്. ഛായാഗ്രാഹണം എമ്മ ഡേൽസ്‍മാനാണ്. ദ ബക്കിംഗ്ഹാം മർഡേഴ്‍സ് എന്ന സിനിമയുടെ നിർമാണവും കരീന കപൂറാണ്. ചലച്ചിത്ര മേളകളിൽ കരീന കപൂറിന്റെ ദ ബക്കിംഗ്ഹാം മർഡേഴ്‍സ് ആരാധകരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. യഥാർഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ളതാണ് ദ ബക്കിംഗ്ഹാം മർഡേഴ്‍സ്.

ക്രീവിനു മുന്നേ കരീന കപൂർ ചിത്രമായി എത്തിയത് ജാനേ ജാൻ ആണ്. കരീന കപൂറിന്റെ ജാനേ ജാൻ സംവിധാനം ചെയ്‍തത് സുജോയ് ഘോഷ് ആണ്. ഛായാഗ്രാഹണം അവിക് മുഖോപാധ്യായയാണ്. ജയ്‍ദീപ് അഹ്‍ലാവാതും പ്രധാന വേഷത്തിലുള്ള ചിത്രത്തിൽ വിജയ് വർമ, സൗരഭ് സച്ച്‍ദേവ, ലിൻ ലെയ്ഷ്‍റാം, നൈഷാ ഖന്ന, ഉദിതി സിംഗ് എന്നിവർ യഥാക്രമം നരേൻ വ്യാസ്, കരൺ ആനന്ദ്, എഎസ്ഐ അജിത്, പ്രേമ കാമി, താര ഡിസൂസ, സോണിയ ടാവ്‍ഡെ എന്നിവരും വേഷമിട്ടു.

Leave a Reply

Your email address will not be published. Required fields are marked *