Your Image Description Your Image Description
Your Image Alt Text

 

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരവും കരിമരുന്ന് ഉൽപ്പന്നങ്ങളും പിടികൂടി. പതിനെട്ടര ടൺ പടക്കങ്ങളാണ് പിടികൂടിയത്. റാസൽഖൈമയിലെ ഒരു വീട് കേന്ദ്രീകരിച്ചാണ് ഇവ സൂക്ഷിച്ചിരുന്നത്.

അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച പടക്കവും കരിമരുന്ന് ഉൽപ്പന്നങ്ങളും വീടിന് പിന്നിലുള്ള തോട്ടത്തിൽ നിന്നാണ് പിടിച്ചെടുത്തത്. രഹസ്യ വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ സ്ഥലത്ത് നടത്തിയ പരിശോധനയിൽ കേന്ദ്രത്തിൻറെ നടത്തിപ്പുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. . 1038 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 18.5 ടൺ പടക്കശേഖരം പൊലീസ് പിടിച്ചെടുത്തു. ഒട്ടും സുരക്ഷിതമല്ലാതെയാണ് ഈ വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.

ലൈസൻസി​ല്ലാതെ പടക്കങ്ങൾ വിൽക്കുന്നത്​ ലക്ഷം ദിർഹം പിഴയും ഒരു വർഷത്തിൽ കുറയാത്ത ജയിൽ ശിക്ഷയും ലഭിക്കുന്ന കുറ്റമാണെന്ന്​ യുഎഇ പബ്ലിക്​ പ്രോസിക്യൂഷൻ മുന്നറിയിപ്പ്​ നൽകിയിരുന്നു​. ലൈസൻസില്ലാതെ പടക്കങ്ങളുടെ വിൽപന, ഇറക്കുമതി, കയറ്റുമതി, രാജ്യത്തിനകത്തും പുറത്തും നിന്ന്​ പടക്കങ്ങൾ കൊണ്ടുവരുക എന്നിവ ശിക്ഷാർഹമായ കുറ്റമാണ്​.

Leave a Reply

Your email address will not be published. Required fields are marked *