Your Image Description Your Image Description
Your Image Alt Text

മലയാളത്തിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായി മാറിയിരുന്നു ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സ്. മലയാളത്തില്‍ നിന്ന് 200 കോടി ആദ്യമായി നേടിയതും മഞ്ഞുമ്മല്‍ ബോയ്‍സ് ആണ്. മഞ്ഞുമ്മല്‍ ബോയ്‍സിനാണ് മലയാള സിനിമയുടെ കളക്ഷൻ റെക്കോര്‍ഡ്. ആടുജീവിതവും മുന്നേറുമ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‍സ് ഒടിടിയിലേക്ക് എത്താൻ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

ഡിസ്‍നി പ്ലസ് ഹോട്ട്‍സ്റ്റാറ്റിലൂടെയാണ് ചിത്രം ഒടിടിടിയില്‍ പ്രദര്‍ശനത്തിനെത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒടിടിയില്‍ മേയ്‍ലായിരിക്കും റിലീസെന്നാണ് റിപ്പോര്‍ട്ട്. സൗഹൃദത്തിന് പ്രാധാന്യം നല്‍കിയുള്ള അതിജീവന കഥയാണ് മഞ്ഞുമ്മല്‍ ബോയ്‍സിന്റേത് എന്നതിനാല്‍ എല്ലാത്തരം പ്രേക്ഷകരെയും ഇഷ്‍ടപ്പെടുത്തുന്ന ഒന്നായി മാറിയിരുന്നു എന്നാണ് അഭിപ്രായങ്ങള്‍. അതാണ് മലയാളത്തിന്റെ എക്കാലത്തെയും വിജയത്തിലേക്ക് ചിത്രത്തെ നയിച്ചതും.

യഥാര്‍ഥ ജീവിതത്തില്‍ നിന്നുള്ള സംഭവങ്ങളുടെ സിനിമാ ആവിഷ്‍കാരം എന്ന നിലയില്‍ വിശ്വാസ്യതയോടെയാണ് ചിദംബരം മഞ്ഞുമ്മല്‍ ബോയ്‍സ് ഒരുക്കിയിരിക്കുന്നത്. ഗുണ ഗുഹയില്‍ അകപ്പെട്ടവരെ സുഹൃത്തുക്കള്‍ തന്നെ രക്ഷിക്കുന്നതാണ് മഞ്ഞുമ്മല്‍ ബോയ്‍സ് എന്ന സിനിമയുടെ ഒരു കാതല്‍. പേടിയും ആകാംക്ഷയും സങ്കടവുമൊക്കെയുള്ള രംഗങ്ങള്‍ക്ക് ഒടുവില്‍ പ്രത്യാശ പുലരുന്ന ഒരു ക്ലൈമാക്സിലാണ് മഞ്ഞുമ്മല്‍ ബോയ്‍സ് പൂര്‍ത്തിയാകുന്നത്. അതിനാല്‍ മഞ്ഞുമ്മല്‍ ബോയ്‍സ് ഒരു സിനിമ എന്ന നിലയില്‍ അതിന്റെ എല്ലാ തിയറ്റര്‍ കാഴ്‍ചയും തീവ്രതയോടെ പകര്‍ത്തിയിരിക്കുന്നു.
ജാനേമൻ എന്ന സര്‍പ്രൈസിന് പിന്നാലെ സംവിധായകൻ ചിദംബരം മഞ്ഞുമ്മല്‍ ബോയ്‍സുമായി എത്തിയപ്പോള്‍ അന്യനാട്ടുകളെയും അമ്പരപ്പിക്കുന്ന ഒരു സിനിമാ കാഴ്‍ചയാണ് ഒരുക്കിയിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാസ്റ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ഗണപതി. സംഗീതം സുഷിൻ ശ്യാമാണ്.

Leave a Reply

Your email address will not be published. Required fields are marked *