Your Image Description Your Image Description
Your Image Alt Text

 

 

ഹൈദരാബാദ്: പരിക്കിനെത്തുടർന്ന് ഐപിഎല്ലിൽ നിന്ന് പിൻമാറിയ ശ്രീലങ്കൻ ലെഗ് സ്പിന്നർ വാനിന്ദു ഹസരങ്കയുടെ പകരക്കാരനെ പ്രഖ്യാപിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. ലങ്കൻ സ്പിന്നറായ 22കാരനായ വിജയകാന്ത് വിയാസ്കാന്തിനെയാണ് സൺറൈസേഴ്സ് ഹസരങ്കയുടെ പകരക്കാരനായി ടീമിലെടുത്തത്.

കഴിഞ്ഞവർഷം ഹാങ്ഷൂ ഏഷ്യൻ ഗെയിംസിൽ ശ്രീലങ്കക്കായി കളിച്ച താരമാണ്. വിജയകാന്ത്. ഏഷ്യൻ ഗെയിംസിൽ ഒരു മത്സരം മാത്രം കളിച്ച വിജയകാന്ത് ഇൻറർനാഷണൽ ലീഗ് ടി20യിൽ മുംബൈ എമിറേറ്റ്സിനായി നാലു മത്സരങ്ങളിൽ എട്ട് വിക്കറ്റ് വീഴ്ത്തി വിജയകാന്ത് തിളങ്ങിയിരുന്നു.

ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ചിറ്റഗോറം ചലഞ്ചേഴ്സിനായി ലങ്കൻ പ്രീമിയർ ലീഗിൽ ജാഫ്ന കിംഗ്സിനായും വിജയകാന്ത് കളിച്ചിട്ടുണ്ട്. ഇതുവരെ കളിച്ച 33 ടി20 മത്സരങ്ങളിൽ 18.78 ശരാശരിയിലും 6.76 ഇക്കോണമി റേറ്റിലും 42 വിക്കറ്റുകൾ വിജയകാന്ത് വീഴ്ത്തിയിട്ടുണ്ട്. ഐപിഎൽ താരലേലത്തിൽ 1.5 കോടി മുടക്കി ടീമിലെടുത്ത ഹസരങ്കക്ക് കണങ്കാലിനേറ്റ പരിക്കിനെത്തുടർന്ന് സീസണിൽ ഒരു മത്സരത്തിൽ പോലും കളിക്കാനായിരുന്നില്ല. 202ൽ 10.75 കോടി രൂപക്ക് റോയൽ ചലഞ്ചേഴ്സ് ബംഗലൂരുവിൽ കളിച്ച ഹസരങ്കക്ക് പക്ഷെ കഴിഞ്ഞ സീസണിൽ കുറച്ചു മത്സരങ്ങളിലെ കളിക്കാനായിരുന്നുള്ളു. തുടർന്നാണ് ആർസിബി താരത്തെ ലേലത്തിൽ വെച്ചത്.

ഐപിഎല്ലിൽ നാലു മത്സരങ്ങൾ കളിച്ച സൺറൈസേഴ്സ് രണ്ട് ജയവും രണ്ട് തോൽവിയും അടക്കം നാലു പോയൻറുമായി പോയൻറ് പട്ടികയിൽ അഞ്ചാമതാണിപ്പോൾ. ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ സൺറൈസേഴ്സ് മത്സരത്തിനിറങ്ങുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *