Your Image Description Your Image Description

 

കൊച്ചി: സോഷ്യൽ മീഡിയ കാലത്ത് സിനിമ ടിവി താരങ്ങളെപ്പോലെ പ്രശസ്തരാണ് ഇൻസ്റ്റഗ്രാമിലെയും മറ്റും ക്രിയേറ്റർമാർ. ദിവസവുമുള്ള കാര്യങ്ങൾ മുതൽ മനുഷ്യൻറെ വിവിധ അവസ്ഥ വരെ രസകരമായി അവതരിപ്പിക്കുന്ന ക്രിയേറ്റേർസ് ഇത്തരത്തിൽ വലിയ പ്രശസ്തി നേടുന്നുണ്ട്. ഇത്തരത്തിൽ ഇൻസ്റ്റഗ്രാമിൽ പ്രശസ്തയാണ് കണ്ടന്റ് ക്രിയേറ്ററാണ് ഗ്രീഷ്മ ബോസ്സ്.

തൻറെ വീടും പരിസരവും എല്ലാം ചേർത്ത് ഗ്രീഷ്മ നടത്തുന്ന രസകരമായ ആവിഷ്കാരങ്ങൾ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഗ്രീഷ്മയ്ക്ക് നേടി കൊടുത്തിരിക്കുന്നത്. ഒപ്പം സിംഗിൾ ആൾക്കാരുടെ പ്രയാസങ്ങൾ പലപ്പോഴും ഗ്രീഷ്മ ആവിഷ്കരിക്കാറുണ്ട്. ഇതിനാൽ തന്നെ ഇൻസ്റ്റയിലെ ‘സിംഗിൾ പസങ്കളുടെ’ ഇഷ്ട വ്ളോഗറായിരുന്നു ഗ്രീഷ്മ. എന്നാൽ താൻ ഓൾ കേരള സിംഗിൾ അസോസിയേഷനിൽ നിന്നും രാജിവച്ചു എന്നാണ് പുതിയ പോസ്റ്റിൽ ഗ്രീഷ്മ പറയുന്നത്.

അതേ ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. സിനിമ പ്രവർത്തകനായ അഖിൽ വൈദ്യരാണ് ഗ്രീഷ്മയുടെ വരൻ. അടുത്തിടെ ഗ്രീഷ്മ അഖിലിനൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പെണ്ണുകാണാൻ വന്നത് അടക്കം പുതിയ റീൽ ഗ്രീഷ്മ ഇട്ടിരുന്നു. ഇതിൻറെ ക്യാപ്ഷൻ തന്നെ ഓൾ കേരള സിംഗിൾ അസോസിയേഷനിൽ നിന്നും രാജിവച്ചു എന്നായിരുന്നു. എന്ത്യേ എന്നെ കെട്ടിക്കാൻ നടന്നോരോക്കെ എന്ത്യേ എന്ന ക്യാപ്ഷനോടെ അഖിലിനൊപ്പമുള്ള ചിത്രവും ഗ്രീഷ്മ ഇട്ടിരുന്നു.

“കോമഡിയൊക്കെ ചെയ്യുന്ന ചേച്ചി” എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗ്രീഷ്മയുടെ പുതിയ ജീവിത പ്രഖ്യാപനത്തിന് ആശംസകൾ‍ നേർന്ന് നിരവധിപ്പേർ എത്തുന്നുണ്ട് പോസ്റ്റിന് അടിയിൽ. പലരും പുതിയ ജോഡിയെ അഭിനന്ദിക്കുകയും ജീവിത ആശംസകൾ നേരുന്നുമുണ്ട്.

അടുത്തിടെ ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററായ അമല ഷാജിയുടെ അമ്മ ഗ്രീഷ്മ ബോസിനെ അധിക്ഷേപിച്ച് രംഗത്തെത്തിയതാണ് വലിയ വാർത്തയായി മാറിയിരുന്നു. ഇതിന് ഗ്രീഷ്മ നൽകിയ മറുപടിയും കൈയ്യടി നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *