Your Image Description Your Image Description

 

ടെൽ അവീവ്: ഇസ്രയാൽ ഹമാസ് യുദ്ധം തുടങ്ങി ആറ് മാസമായിട്ടും ബന്ദികളെ എല്ലാവരെയും മോചിപ്പിക്കാൻ കഴിയാത്തതിൽ ഇസ്രയേലിൽ അമർഷം ശക്തമാവുന്നു. ടെൽ അവീവ് അടക്കം രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പതിനായിരങ്ങളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. സർക്കാർ വിരുദ്ധ പ്രക്ഷോഭകാരികൾക്കൊപ്പം ബന്ദികളുടെ ബന്ധുക്കളും അണിചേർന്നു.

നെതന്യാഹു രാജിവയ്ക്കണമെന്നും രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ഹമാസ് ബന്ദിയാക്കിയ
ഒരാളുടെ മൃതദേഹം ഇസ്രയേൽ സേന കണ്ടെടുത്തതിന് പിന്നാലെയാണ് പ്രക്ഷോഭകാരികൾ തെരുവിലിറങ്ങിയത്.
പല സ്ഥലങ്ങളിലും പ്രതിഷേധക്കാരും പൊലീസും തമ്മിൽ ചെറിയ സംഘർഷങ്ങളുണ്ടായി. ഇലാദ് കാറ്റ്സിർ എന്നയാളുടെ മൃതദേഗമാണ് ഇസ്രയേൽ സേന കണ്ടെത്തിയത്. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ബന്ദിയാക്കപ്പെട്ടവരെ മോചിപ്പിക്കാൻ സാധിക്കാത്തതിലെ അമർഷം പ്രതിഷേധക്കാർ മറച്ച് വയ്ക്കുന്നില്ല.

ശനിയാഴ്ചയാണ് ഇലാദിന്റെ മൃതദേഹം കണ്ടെത്തിയത്. 130 ബന്ദികളാണ് ഇനിയും വിട്ടയ്ക്കാനുള്ളത്. ഇസ്രയേൽ സർക്കാരിനെയാണ് സഹോദരന്റെ മരണത്തിൽ ഇലാദിന്റെ സഹോദരി പഴിക്കുന്നത്. നേതൃസ്ഥാനത്തുള്ളവർ രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതുകൊണ്ടാണ് ആറ് മാസമായിട്ടും വെടിനിർത്തൽ സാധ്യമാകാത്തതെന്നും ഇലാദിന്റെ സഹോദരി അന്തർദേശീയ മാധ്യമങ്ങളോട് വിശദമാക്കി. ഒക്ടോബർ ഏഴിനുണ്ടായ ഹമാസ് ആക്രമത്തിന് പിന്നാലെ ആരംഭിച്ച യുദ്ധത്തിൽ 33000 ത്തോളം പേരാണ് ഇതിനോടകം കൊല്ലപ്പെട്ടിട്ടുള്ളത്. ഇതിൽ ഏറിയ പങ്കും സ്ത്രീകളും കുട്ടികളുമാണ്.

ഇസ്രയേൽ പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ 253 ഇസ്രയേൽ പൌരന്മാരും വിദേശികളെയുമാണ് ഹമാസ് ബന്ദികളാക്കിയിട്ടുള്ളത്. അതേസമയം വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾക്കായി കെയ്റോയിൽ ഇന്ന് മധ്യസ്ഥരുടെ യോഗം ചേരും.

Leave a Reply

Your email address will not be published. Required fields are marked *