Your Image Description Your Image Description
Your Image Alt Text

കുവൈറ്റ്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (AJPAK ) മത- മാനവ മൈത്രി ഉയർത്തിപിടിച്ച് ഇഫ്താർ- ഈസ്റ്റർ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ അധ്യക്ഷത വഹിച്ചു . ദാർ അൽ സഹ പോളിക്ലിനിക് ബിസിനസ് മാനേജർ നിതിൻ മേനോൻ ഉത്ഘാടനം ചെയ്ത ചടങ്ങിൽ എഴുത്ത് കാരനും മാധ്യമ പ്രവർത്തകനും ആയ ഫറൂക്ക് ഹമദാനി ഇഫ്താർ സന്ദേശവും സെന്റ് ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരി Rev. Dr. ബിജു ജോർജ് പാറക്കൽ ഈസ്റ്റർ സന്ദേശവും നൽകി സംസാരിച്ചു.

തുടർന്ന് കുവൈറ്റിലെ വിവിധ ജില്ലാ സമുദായിക സാംസ്‌കാരിക മാധ്യമ സംഘടനകളുടെ ക്ഷണിക്കപ്പെട്ട പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് കുവൈറ്റ് പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന എക്സിക്യൂട്ടീവ് അംഗം അനയ് കുമാറിനും കുടുംബത്തിനും ഉളള ആദരവ് പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ വേദിയിൽ വച്ച് നൽകി.

അജ്പക്ക് ചെയർമാൻ രാജീവ് നടുവിലെമുറി, രക്ഷാധികാരി ബാബു പനമ്പള്ളി, ജനറൽ കോർഡിനേറ്റർ മനോജ് പരിമണം , പ്രോഗ്രാം ജനറൽ കൺവീനർ അനിൽ വള്ളികുന്നം, അഡ്വൈസറി ബോർഡ് ചെയർമാൻമാരായ മാത്യു ചെന്നിത്തല, ബിനോയ് ചന്ദ്രൻ, വൈസ് ചെയർപേഴ്സൺ സാറാമ്മ ജോൺസ്, അഡ്വൈസറി ബോർഡ് അംഗങ്ങൾ ആയ ബാബു തലവടി, കൊച്ചുമോൻപള്ളിക്കൽ, A. I. കുര്യൻ, വൈസ് പ്രസിഡന്റ് മാരായ അശോകൻ വെണ്മണി, ജി. എസ്. പിള്ള, ജോയിന്റ് ട്രഷറർ മാത്യു ജേക്കബ് , സെക്രട്ടറി മാരായ രാഹുൽ ദേവ് , സജീവ് കായംകുളം, ശശി വലിയകുളങ്ങര , സാം ആന്റണി , അജി ഈപ്പൻ , സുമേഷ് കൃഷ്ണൻ , ഏരിയ കമ്മിറ്റി കൺവീനർമാരായ അനീഷ് അബ്ദുൾ ഗഫൂർ , ഷിഞ്ചു ഫ്രാൻസിസ് , ലിനോജ് വർഗ്ഗീസ് , എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ സിബി പുരുഷോത്തോമൻ , ജിബി തരകൻ , ജ്യോതിഷ് തമ്പി , ഷാജി ഐപ്പ്, സുരേഷ് കുമാർ KS, റോയ് ചെറിയാൻ , വിഷ്‌ണു വെണ്മണി, സന്ദീപ് നായർ , വനിതാ വേദി ജനറൽ സെക്രട്ടറി ഷീന മാത്യു, ട്രഷറർ അനിത അനിൽ, ജോയിന്റ് ട്രഷറർ ആനി മാത്യു, കീർത്തി സുമേഷ്, ദിവ്യ സേവിയർ, അശ്വതി സന്ദീപ് , സനൂജാ അനീഷ്, ഗംഗ അനയി, സജീന മാത്യു എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഇഫ്താർ പ്രോഗ്രാം കൺവീനർ ഷംസു താമരക്കുളം സ്വാഗതവും , ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *