Your Image Description Your Image Description
തൃശൂർ: വടക്കാഞ്ചേരി ഗവ. ബോയ്‌സ് ഹയര് സെക്കന്ഡറി സ്‌കൂളിലെ പുതിയ ബ്ലോക്ക് നിര്മാണം സേവ്യര് ചിറ്റിലപ്പിള്ളി എം എല് എ സന്ദര്ശിച്ച് പ്രവര്ത്തന പുരോഗതി വിലയിരുത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാകിരണം പദ്ധതിയില് ഉള്പ്പെടുത്തി 2 കോടി രൂപ അനുവദിച്ചാണ് പ്രവര്ത്തനങ്ങള് നടത്തുന്നത്.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിര്മാണ ചുമതല. പഴകിയ സ്‌കൂള് കെട്ടിടം പൊളിച്ചു നീക്കി തല്സ്ഥാനത്ത് മണ്ണ് പരിശോധന ആരംഭിച്ചു. പുതിയ കെട്ടിടത്തിന്റെ ആര്കിടെക്ചറല് പ്ലാന് പൊതുമരാമത്ത് വകുപ്പ് ആര്കിടെക്ചറല് വിഭാഗം തയ്യാറാക്കി പ്രവര്ത്തന അംഗീകാരം നേടി. മണ്ണ് പരിശോധന ഫലം ലഭിച്ചാല് ഉടന് തന്നെ സാങ്കേതിക അനുമതി ലഭ്യമാക്കി നിര്മ്മാണ പ്രവൃത്തങ്ങള് തുടങ്ങും. അഞ്ച് കോടി രൂപ അനുവദിച്ച കിഫ്ബി പ്രവൃത്തി പൂര്ത്തീകരിക്കുന്നതിന് നടപടി പുരോഗമിക്കുകയാണെന്നും ബാക്കി പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്ഡര് നടപടികള് പൂര്ത്തീകരിച്ചതായും എം എല് എ അറിയിച്ചു.
മൂന്ന് നിലകളിലായി 10,716 ചതുരശ്ര അടിയിലാണ് കെട്ടിടത്തിന്റെ പ്ലാന് തയ്യാറാക്കിയിട്ടുള്ളത്. അഞ്ച് ലാബുകള്, ക്ലാസ് മുറികള്, ഓഫീസ് റൂം, ടോയ്‌ലറ്റ് ഉള്പ്പെട്ടതാണ് കെട്ടിടം. പദ്ധതിയുടെ ആദ്യഘട്ട നിര്മ്മാണ പ്രവൃത്തികള്ക്കായി അനുവദിക്കപ്പെട്ട രണ്ട് കോടി രൂപയുടെ പ്രവര്ത്തങ്ങാണ് പുരോഗമിക്കുന്നത്.
വടക്കാഞ്ചേരി നഗരസഭാ ചെയര്മാന് പി എന് സുരേന്ദ്രന്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന് സി വി മുഹമ്മദ് ബഷീര്, കൗണ്സിലര് എ ഡി അജി, നഗരസഭ ആസൂത്രണ സമിതി അംഗം എന് കെ പ്രമോദ് കുമാര്, സ്‌കൂള് പി ടി എ പ്രസിഡന്റ് സി ആര് നിഷാദ്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര് സാന്റോ സെബാസ്റ്റ്യന്, ജിതിന് ജോസ് എന്നിവര് സന്ദര്ശനത്തില് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *