Your Image Description Your Image Description

വേറെ കുറ്റമൊന്നും പറയാനില്ലാത്തതുകൊണ്ടായിരിക്കണം , ‘മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം’ വീടുകളിൽ വിതരണം ചെയ്യുന്നതിനെതിരെ പരാതിയുമായി കോൺഗ്രസ്സുകാർ ഇറങ്ങിത്തിരിച്ചത് .
ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ എൽഡിഎഫ് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ നിയമ സഭാ പ്രസംഗം വീടുകളിൽ വിതരണം ചെയ്യുന്നത് .

അതിന് കണ്ണുകടിച്ചിട്ട് കാര്യമില്ല , അതെ നാണയത്തിൽ തിരിച്ചടിക്കണം . ഇടതുമുന്നണിക്കാർ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗം വിതരണം ചെയ്യുന്നെങ്കിൽ നിങ്ങൾ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസംഗം വിതരണം ചെയ്യണം .

ഇനി അതല്ല , മുഖ്യമന്ത്രിയുടെ തന്നെ വിതരണം ചെയ്യണമെങ്കിൽ മുൻ മുഖ്യമന്ത്രിമാരുടെ പ്രസംഗം വിതരണം ചെയ്യാമല്ലോ ? അതൊന്നും നിങ്ങളെക്കൊണ്ട് കഴിയേല , നിങ്ങൾക്ക് കലക്കവെള്ളത്തിൽ മീൻ പിടിക്കണം , അതാണ് നിങ്ങൾ പഠിച്ച പാഠം .

ആറ്റിങ്ങൽ മണ്ഡലത്തിൽ എൽഡിഎഫ് പ്രവർത്തകർ പബ്ലിക്ക് റിലേഷൻ ഡിപ്പാർട്ട്മെന്റ് അച്ചടിച്ച “മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം ” എന്ന പുസ്തകമാണ് വീടുകളിൽ നൽകുന്നത് . ഇതിനെതിരെയാണ് യുഡിഎഫിന്റെ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അഡ്വ കരകുളം കൃഷ്ണപിള്ള തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

സർക്കാർ സംവിധാനങ്ങളെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾക്ക്‌ വിരുദ്ധമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത് . തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെട്ട് ഇത്തരം പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനുള്ള നടപടിയും എൽഡിഎഫ് പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

ഒരു സംശയം മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗമാണോ കുഴപ്പം അതോ പി ആർ ഡി യുടെ പുസ്തകമാണോ കുഴപ്പം . പി ആർ ഡി പുസ്തകമിറക്കുന്നത് സെക്രട്ടറിയേറ്റിന്റെ ഒരു മൂലയ്ക്ക് കൂട്ടിയിടാനല്ല , അത് കേരളത്തിലെ ഓരോ ആളുകളും വായിക്കാനും അറിഞ്ഞിരിക്കാനുമാണ് .

നിങ്ങളുടെ ഭരണകാലത്ത് പി ആർ ഡി അച്ചടിച്ചിറക്കിയിട്ടുള്ള പുസ്തകങ്ങൾ സെക്രട്ടറിയേറ്റിന്റെ മൂലയിൽ കൂട്ടിയിട്ടിട്ടുണ്ട് . അതുപോലെ ഇതും കൂട്ടിയിടാനാ നിങ്ങൾക്കിഷ്ടം . അത് നടക്കില്ല . മുഖ്യമന്ത്രി എന്താണ് നിയമ സഭയിൽ പറഞ്ഞത് ? എന്നതിനെക്കുറിച്ചാണ് പറഞ്ഞത് ? ഇതൊക്കെ സാധാരണ ജനങ്ങൾക്കറിയണം . അതിനാ പബ്ലിക് റിലേഷൻസ് വകുപ്പുള്ളത് .

അതേസമയം, പത്തനംതിട്ട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ആന്റോ ആന്റണിക്കെതിരെ ഉയർന്ന പെരുമാറ്റചട്ടലംഘന പരാതിയിൽ കളക്ടർ നടപടിയെടുത്തു . ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ നിന്നും ആന്റോ ആന്റണിയുടെ പേരും ചിത്രങ്ങളും അടിയന്തരമായി നീക്കം ചെയ്യാനാണ് നിർദ്ദേശം കളക്ടർ നിർദ്ദേശം നൽകിയത് ,

ഇടതുമുന്നണിയുടെ പരാതിയിലാണ് നടപടി. ആന്റോ ആന്റണിയുടെ വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച 63 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെയും 20 മൊബൈൽ ടവറുകളിലെയും സ്ഥാനാർത്ഥിയുടെ പേര് മറച്ചുവയ്ക്കാൻ നടപടി വേണം എന്നായിരുന്നു എൽഡിഎഫ് ഉന്നയിച്ച ആവശ്യം.

അതുപോലെ ഇടതുമുന്നണി സ്ഥാനാർത്ഥികൾക്കായി ക്യാപ്റ്റൻ കളത്തിലിറങ്ങി. തിരുവനന്തപുരം മണ്ഡലത്തിലെ പൊതുയോഗങ്ങൾ കഴിഞ്ഞു . സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ക്യാപ്റ്റൻ പിണറായി വിജയൻ പ്രസംഗിക്കും .

ഒരു മണ്ഡലത്തിൽ മൂന്ന് യോഗങ്ങളിൽ വീതമാണ് പിണറായി പ്രസംഗിക്കുന്നത് . ബി.ജെ.പിയുടെ നയങ്ങൾ രാജ്യത്തിന് ആപത്താണെന്ന് തിരുവനന്തപുരത്തെ ഓരോ വേദിയിലും ആവർത്തിച്ചു. കോൺഗ്രസിന്റെ നിലപാടുകൾക്കും നിശിത വിമർശനം നടത്തി .

വേനൽ ചൂട് വകവയ്ക്കാതെ സ്ത്രീകളും പ്രായമായവും ഉൾപ്പെടെ തിങ്ങിനിറഞ്ഞ ആൾക്കൂട്ടമാണ് ഓരോ വേദിയിലും മുഖ്യമന്ത്രിയെ കേൾക്കാനെത്തിയത്. പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചും മുഖ്യമന്ത്രിയെ വരവേറ്റു.

Leave a Reply

Your email address will not be published. Required fields are marked *