Your Image Description Your Image Description

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായിരുന്ന ജെ.എസ്.സിദ്ധാർഥന്റെ മരണം സംബന്ധിച്ച കേസ് സിബിഐക്ക് കൈമാറി വിജ്ഞാപനം ഇറക്കിയിട്ടും അനുബന്ധ രേഖകൾ കൈമാറാൻ വൈകിയോ എന്നു പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. വൈകിയെങ്കിൽ അതിൽ ഉത്തരവാദി ആരെന്നു കണ്ടെത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. എസ എഫ് ഐ പ്രവർത്തകരാണ് ഇപ്പോൾ പ്രതിപട്ടികയിലുള്ളത്.

സിദ്ധാർഥിന്റെ പിതാവ് മുഖ്യമന്ത്രിക്കു പരാതി നൽകിയതിനെ തുടർന്ന് ഈ മാസം 9നാണ് കേസ് സിബിഐയ്ക്കു വിട്ട് സംസ്ഥാന സർക്കാര്‍ വിജ്ഞാപനം ഇറക്കിയത്. 16നാണ് വിജ്ഞാപനത്തിന്റെ പകർപ്പ് കൊച്ചിയിലെ സിബിഐ ഓഫിസിലേക്ക് അയച്ചത്. സിബിഐ അന്വേഷണം സർക്കാർ വൈകിപ്പിക്കുന്നു എന്നു സിദ്ധാർഥിന്റെ കുടുംബം ആരോപിച്ചതിനു പിന്നാലെ അന്വേഷണത്തിന്റെ വിശദാംങ്ങൾ അടങ്ങിയ രേഖകൾ സിബിഐക്കു കൈമാറിയിട്ടില്ലെന്ന വിവരവും പുറത്തുവന്നു.

രേഖകൾ ലഭിക്കാത്തതിനാൽ സിബിഐക്ക് അന്വേഷണ വിഷയത്തിൽ തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. തുടർന്ന്, ആവശ്യമായ രേഖകൾ ഉടന്‍ കൈമാറാൻ സ്പെഷൽ സെൽ ഡിവൈഎസ്പിയെ ഡൽഹിയിലേക്ക് അയയ്ക്കാൻ ഡിജിപി നിർദേശിക്കുകയായിരുന്നു. ഡിവൈഎസ്പി എസ്.ശ്രീകാന്ത് ഇന്നു ഡൽഹിക്കു പോകും. സിബിഐ ആസ്ഥാനത്തെത്തി നേരിട്ടു രേഖകൾ കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *