Your Image Description Your Image Description
Your Image Alt Text

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും തിരികെ വീട്ടിലെത്തിക്കുന്നതുവരെ തന്റെ പാർട്ടി ഉറങ്ങില്ലെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. കേന്ദ്ര സർക്കാരിന്റെ വികസനപദ്ധതികൾ കണ്ട് ഇന്ത്യ മുന്നണിയുടെ ഉറക്കം നഷ്ടപ്പെട്ടുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘‘ഡിഎംകെയ്ക്ക് ഉറങ്ങാൻ സാധിക്കുന്നില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. അതേ, നിങ്ങളെ തിരികെ വീട്ടിലെത്തിക്കുന്നതുവരെ ഞങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ബിജെപിയെ തിരികെ വീട്ടിലെത്തിക്കുന്നതുവരെ ഞങ്ങൾ ഉറങ്ങാൻ പോകുന്നില്ല. 2014–ൽ ഗ്യാസ് സിലിണ്ടറിന്റെ വില 450 രൂപയായിരുന്നു എന്നാൽ ഇന്നത് 1200 രൂപയാണ്. തിരഞ്ഞെടുപ്പ് വന്നതോടെ മോദി നാടകം ആരംഭിച്ചു. സിലിണ്ടറിന് നൂറു രൂപ വില കുറച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സിലിണ്ടറിന് വീണ്ടും അഞ്ഞൂറു രൂപ വിലയുയർത്തും. ചുഴലിക്കാറ്റ് ദുരന്തം വിതച്ച കാലയളവിൽ തമിഴ്നാടിനെ മോദി തിരിഞ്ഞുനോക്കിയില്ല. നമ്മുടെ മുഖ്യമന്ത്രി കേന്ദ്രത്തോട് ധനസഹായം അഭ്യർഥിച്ചിരുന്നു. ഇതുവരെ ഒരു രൂപ പോലും തന്നിട്ടില്ല.’’ – ഉദയനിധി പറ‍ഞ്ഞു.

‘‘വികസന പദ്ധതികൾ കണ്ട് കോൺഗ്രസിന്റെയും അതിന്റെ സഖ്യകക്ഷികളുടെയും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. വികസനത്തെ കുറിച്ച് സംസാരിക്കാൻ കോൺഗ്രസിന് കരുത്തില്ല. അവരതിനെ തിര‍ഞ്ഞെടുപ്പ് തന്ത്രമെന്നാണ് വിശേഷിപ്പിക്കുന്നത്. നിഷേധാത്മകതയാണ് കോൺഗ്രസിന്റെ സ്വഭാവസവിശേഷത.’’- എന്നായിരുന്നു മോദി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *