Your Image Description Your Image Description

ബിഗ് ബോസ് മലയാളം സീസണ്‍ 6 ൽ മത്സരാർത്ഥികൾ അക്രമാസക്തമായി. ഇന്നലെ, ഞായറാഴ്ച്ച എപ്പിസോഡിൽ മോഹൻലാൽ വന്നു എല്ലാവറോഡും മാന്യമായി കളിയ്ക്കാൻ പറഞ്ഞു പോയതിനു തൊട്ടു പിന്നാലെയാണ് ബിഗ്ഗ്‌ബോസ് വീട്ടിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സിജെപ് യെ തള്ളി റോക്കി വീടിനുള്ളിൽ നിന്നും പുറത്തായിരിക്കുകയാണ്.

കിച്ചണ്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. ആദ്യം പതിവ് രീതിയിലുള്ള വാക്കുതർക്കമായിരുന്നെങ്കില്‍ പിന്നീട് സിജോയുടെ പ്രകോപനത്തിനൊടുവില്‍ റോക്കി മുഖത്തിനിട്ട് ഇടിക്കുകയായിരുന്നു. ഇടിയില്‍ പല്ല് ഇളകിയെന്നാണ് സിജോ ഡോക്ടറോട് പറഞ്ഞത്. റോക്കിയാകട്ടെ കണ്‍ഫഷന്‍ റൂമില്‍ വന്‍ കരച്ചിലുമാണ്. ഈ സംഭവത്തില്‍ റോക്കിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

ഒരാളുടെ വീക്ക് പോയിൻ്റ് പ്രസ്സ് ചെയ്തു പ്രവോക് ചെയ്യുക എന്നത് വിജയകരമായ ഒരു ഗെയിം സ്ട്രാറ്റജിയാണ്. സിജോ അതിൽ വിജയിക്കുകയും റോക്കി തോറ്റെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു. 2 പേരും ഇതിൻ്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരും.

 

അതേസമയം, റോക്കിയെ അനുകൂലിക്കുന്നവർ പറയുന്നത് സിജോ തല്ല് ഇരങ്ങുവാങ്ങിയതെന്നാണ്. ‘ഒരാളുടെ പേഴ്സണൽ സ്പേസിൽ കേറി വന്നു അയാൾ എതിർത്തിട്ടും അയാൾ തല്ലുമെന്ന് പറഞ്ഞിട്ടും അയാളുടെ താടിയിലും ദേഹത്തും പിടിച്ചതിന് അതിനി എത്ര ഗെയിം സ്ട്രാറ്റജി ആണെന്ന് പറഞ്ഞാൽ പോലും ആ തല്ല് സിജോ ഇരന്നു വാങ്ങിയതാണ്.’ എന്നാണ് റോക്കിയെ അനുകൂലിക്കുന്ന പ്രേക്ഷകർ പറയുന്നത്.

സിജോ മാത്രമല്ല ഇത്രയും കാലം റോക്കി കവാലകുറ്റി അടിച്ചു പൊളിക്കുമെന്ന് പറഞ്ഞപോ ഇതൊക്കെ വെറും സ്ക്രീൻസ് സ്പേസിന് വേണ്ടിയാണ് ഷോക്ക് വേണ്ടിയാണ് എന്നൊക്കെ പറഞ്ഞവർക്ക് ഉള്ള ഒരു മറുപടി കൂടി ആണ്. ഇവിടന്നു കിട്ടുന്ന ക്യാഷിന് വേണ്ടി അല്ല റോക്കി ഈ ഗെയിമിൽ വന്നത്. അയാൾ എങ്ങനെയാണോ അങ്ങനെ തന്നെ ആയിരുന്നു ഇത്രേം ദിവസം. തെറ്റ് കണ്ടാൽ ചൂണ്ടി കാണിച്ച്. കൂടെ നിന്നവരെ ചേർത്ത് പിടിച്ചു. നല്ല സൗഹൃദങ്ങൾ ഉണ്ടാക്കി. ഒരു പക്കാ ബിബി മെറ്റീരിയല്‍ ആയിരുന്നു അദ്ദേഹമെന്നും പ്രേക്ഷകർ പറയുന്നു.

നട്ടെല്ല് പണയം വെയ്കാൻ അറിയാത്ത കൊണ്ട് അയാൾ വന്നത് എന്തിനാണോ അത് ഈ 2 ആഴ്ച കൊണ്ട് ഒരു ഒറ്റ അടി കൊണ്ട് നേടി എടുത്തിട്ടാണ് അയാൾ പോകുന്നത്. ഒരു പക്ഷേ ഇനി ഈ ഹൗസിൽ ഉള്ളവർ 100 ദിവസം നിന്നാൽ പോലും ഉണ്ടാകാൻ പറ്റാത്ത മൈലേജ് നേടി എടുത്താണ് അയാൾ പുറത്താക്കപ്പെടുന്നതെന്നും അനികൂലിക്കുന്ന പ്രേക്ഷകർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *