Your Image Description Your Image Description

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടുകൂടി വാശിയേറിയ പ്രചാരണമാണ് കേരളത്തിലൂടെ നീളം നടക്കുന്നത്. പ്രധാന മണ്ഡലങ്ങളിൽ ഒന്നായ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ കേന്ദ്രമന്ത്രി കൂടിയായ ബിജെപി സ്ഥാനാർഥി വി. മുരളീധരനെതിരെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി ഇടതു മുന്നണി രംഗത്തെത്തി. വി.മുരളീധരൻ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്ലക്സ് ബോർഡിൽ വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചതായാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി.

ആറ്റിങ്ങൽ മണ്ഡലത്തിലെ വർക്കലയിലാണ് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ച് ഫ്ലക്സുകൾ സ്ഥാപിച്ചത്. പ്രധാനമന്ത്രിയുടെയും സ്ഥാനാർഥിയുടെയും ചിത്രത്തോടൊപ്പം ആണ് വിഗ്രഹത്തിന്റെ ചിത്രവും പ്രദർശിപ്പിച്ചിരിക്കുന്നതെന്ന് ജില്ലാ െസക്രട്ടിയുടെ ചുമതലയുള്ള സി. ജയൻ ബാബു നൽകിയ പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *