Your Image Description Your Image Description
Your Image Alt Text

മാലെ: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ‘ശാഠ്യം’ അവസാനിപ്പിച്ച് അയൽരാജ്യങ്ങളുമായി ചർച്ച നടത്തുകയും സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യണമെന്ന് മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്. മാലദ്വീപിന് കടാശ്വാസം നൽകണമെന്ന് ഇന്ത്യയോട് മുയിസു ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സോലിഹിന്റെ പ്രസ്താവന.

കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സോലിഹിനെ പരാജയപ്പെടുത്തിയാണ് മുയിസു പ്രസിഡന്റായത്. മാലെയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് മുയിസുവിന് മുൻ പ്രസിഡന്റ് ‘ഉപദേശം’ നൽകിയത്. കഴിഞ്ഞ വർഷം ഒടുവിലെ കണക്കുകൾ പ്രകാരം 400.9 മില്യൻ ഡോളറാണ് ഇന്ത്യയ്ക്കു മാലദ്വീപ് നൽകാനുള്ളത്. ഇതിൽ ഇളവ് വരുത്തണമെന്നാണ് കഴിഞ്ഞയാഴ്ച മുയിസു ആവശ്യപ്പെട്ടത്.

എന്നാൽ മാലദ്വീപിന്റെ സാമ്പത്തിക ഞെരുക്കം ഇന്ത്യയ്ക്കുള്ള വായ്പാ കുടിശ്ശിക മൂലമല്ലെന്നും സോലിഹ് പറഞ്ഞു. ഇന്ത്യയെക്കാൾ കൂടുതൽ ചൈനയ്ക്കാണ് നൽകാനുള്ളതെന്നും 25 വർഷമാണ് വായ്പയുടെ കാലാവധിയെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പൊതുജനങ്ങളെ കബളിപ്പിക്കുകയാണെന്നും എംഡിപി സർക്കാർ ആരംഭിച്ച പദ്ധതികൾ പുനഃരാരംഭിക്കുക മാത്രമാണെന്നും മുൻ പ്രസിഡന്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *