Your Image Description Your Image Description

ബിജെപി സ്ഥാനാർഥി പട്ടിക പൂർത്തിയായി. 4 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്‌യാപ്പിക്കാൻ ശേഷിക്കവേയാണ്, ഇന്നലെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കി പ്രഖ്‌യാപനം നടത്തിയത്.

ഒരുപാടു സമയത്തെ ചർച്ചകൾക്ക് ഒടുവിലാണ്ഈ 4 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്‌യാപിച്ചത്. കഴിഞ്ഞ ദിവസം മോദിയുടെ വീട്ടിൽ നിർണായക യോഗം വരെ ചേർന്നിരുന്നു, വയനാട്ടിൽ രാഹുലിനെതിരെ ആരെ മത്സരിപ്പിക്കുമെന്നുള്ളതിൽ. രാഹുൽ നില്കുന്നത് കൊണ്ട് തന്നെ ദേശീയ തലത്തിൽ ആരെയെങ്കിലും നിർത്തണം എന്ന് ചർച്ച ഉണ്ടായിരുന്നു.

ഇപ്പോൾ അതിനു ഉത്തരമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും ആനി രാജയും കെ സുരേന്ദ്രനുമാണ് കളത്തില്‍.കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ബിജെപി 16 ഇടത്താണ് മല്‍സരിക്കുന്നത്. നേരത്തെ 12 സീറ്റുകളില്‍ പ്രഖ്യാപിച്ചിരുന്നു. നാലിടത്താണ് ബാക്കി വച്ചിരുന്നത്. എറണാകുളത്ത്കെ എസ് രാധാകൃഷ്ണന്‍ , ആലത്തൂരിലും ടിഎന്‍ സരസു കൊല്ലത്ത് നടന്‍ ജി കൃഷ്ണകുമാറും മല്‍സരിക്കും.

വയനാട്ടില്‍ എപി അബ്ദുള്ളക്കുട്ടിയെ ബിജെപി സ്ഥാനാര്‍ഥിയാക്കുമെന്നായിരുന്നു നേരത്തെയുള്ള വിവരം. സുരേന്ദ്രന്‍ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല എന്നായിരുന്നു ഇതുവരെയുള്ള വാര്‍ത്തകള്‍. അപ്പോൾ പത്തനംതിട്ട ഉപേക്ഷിച്ചു വയനാട്ടിലേക്ക് വന്നു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മല്‍സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് നേടിയിരുന്നു കെ സുരേന്ദ്രന്‍. ശബരിമല വിഷയം പ്രചാരണ ആയുധമായിരുന്ന കാലത്തായിരുന്നു അത്. എന്നാല്‍ ബിജെപിക്ക് തീരെ വോട്ട് കുറവുള്ള മണ്ഡലമാണ് വയനാട്. ഇവിടെ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഈസി വിജയം ഉറപ്പിച്ചിരിക്കുന്ന കോണ്‍ഗ്രസിന് മുന്നില്‍ മല്‍സരിച്ച് കരുത്ത് കാട്ടാനാണ് ബിജെപിയുടെ തീരുമാനം. പക്ഷെ അതും പാളിപ്പോയി, 2009 മുതൽ ലോക്സഭയിലേക്കുമത്സരിച്ചു തുടർച്ചയായി തോൽക്കുന്ന ചരിത്രമാണ് സുരേന്ദ്രനുള്ളത്. നിയമസഭയിലേക്ക് 4 തവണ മത്സരിച്ചു, ഒന്നിൽ പോലും ജയിക്കാനായില്ല. എന്നിട്ടാണ് യു ഡി എഫിന്റെ കോട്ട എന്ന് വിചാരിക്കുന്ന വയനാട്ടിൽ രാഹുൽ ഗാന്ധിയെ തോൽപ്പിക്കാൻ വന്നത്. കേരളത്തിന്റെ അങ്ങേ അറ്റം മുതൽ ഇങ്ങേ അറ്റം വരെ നിന്ന് നോക്കി, അതായത് കാസർഗോഡ് മുതൽ പത്തനംതിട്ട വരെ, എല്ലാത്തിലും പരാജയം. ഇതാണോ ബിജെപി ഉണ്ടേശിച്ച vip മണ്ഡലം , ഇവിടെയാണോ രാഹുൽ ഗാന്ധിക്ക് കടുത്ത പ്രതിസന്ധി ഉണ്ടാക്കി കൊടുക്കണമെന്ന് ബിജെപി പറഞ്ഞിരുന്നത്. ഇതിലും ഭേദം അവിടെ മത്സരിക്കാൻ ആളെ നിർത്താതിരുന്നാൽ മതി ആയിരുന്നു, അത്രയും നാണക്കേട് തലയിൽ നിന്ന് ഒഴിഞ്ഞേനെ.

ശബരിമല വിഷയം കത്തി നിന്നുകൊണ്ട് മാത്രമാണ് സുരേന്ദ്രൻ അന്ന് കുറച്ചു വോട്ടു കിട്ടിയത്. വിശ്വാസികളെ മുതലെടുക്കാൻ ശ്രമിച്ചത്,എന്നാൽ ആ അവസ്ഥ മാറി. വിശ്വാസികളെയും വർഗീയവാദികളെയും തിരിച്ചറിയാനുള്ള പക്വത കേരളത്തിലെ വോട്ടര്മാര്ക് ഉണ്ട്. അതുകൊണ്ട് 7 പ്രാവിശ്യം പരാജയപെട്ടതുപോലെ ആയിരിക്കില്ല അതിലും ദയനീയ പരാജയത്തെ ആളായിരിക്കും ഉണ്ടാകാൻ സാധ്യത. ഇനി രാഹുൽ ഗാന്ധിയോടാണ് മത്സരിച്ചു പരാജയപെട്ടതെന്നു ആസ്വസിക്കാൻ പറയാം.

Leave a Reply

Your email address will not be published. Required fields are marked *