Your Image Description Your Image Description

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധങ്ങൾ കടുപ്പിക്കാൻ ഇന്ത്യ കൂട്ടായ്മ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ കൂട്ടായ്മ മാർച്ച് 31 ന് ഡൽഹിയിലെ രാം ലീല മൈതാനിയിൽ മെഗാറാലി സംഘടിപ്പിക്കും. ഞായറാഴ്ച വിളിച്ചുചേർത്ത സംയുക്ത വാർത്താ സമ്മേളനത്തിൽ എ എ പി നേതാവും ഡൽഹി മന്ത്രിയുമായ ഗോപാൽ റായിയാണ് സമര പ്രഖ്യാപനം നടത്തിയത്.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. രാഷ്ട്രീയക്കാരെ ഭയപ്പെടുത്താനും പ്രതിപക്ഷത്തെ ഇല്ലാതാക്കാനും പ്രധാനമന്ത്രി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്നും ഗോപാൽ റായി പറഞ്ഞു.

വ്യാഴാഴ്ചയാണ് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത കെജ്‌രിവാളിനെ ആറു ദിവസത്തേക്ക് കോടതി ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. 28വരെയാണ് കസ്റ്റഡി. ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജയിൽ മോചിതനാക്കണമെന്നും ആവശ്യപ്പെട്ട് കെജ്രിവാൾ നൽകിയ ഹർജി കോടതി ബുധനാഴ്ച പരി​ഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *