Your Image Description Your Image Description

മോഡി തരംഗം രാജ്യത്ത് ആഞ്ഞടിക്കുകയാണ്. നേതാക്കൾക്ക് പുറമെ പല മേഖലകളിൽ നിന്നും നേതാക്കൾ ബിജെപിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് . ഇപ്പോഴിതാ മുൻ വ്യോമസേനാ മേധാവി ആർകെഎസ് ബദൗരിയ ബിജെപിയിൽ ചേർന്നും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കും. അടുത്ത ദിവസം ബിജെപി പുറത്തുവിടുന്ന മൂന്നാംവട്ട സ്ഥാനാർത്ഥി പട്ടികയിൽ അദ്ദേഹത്തിന്റെ പേരും ഉണ്ടാകുമെന്നാണ് വിവരം.യുപിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാരുന്നു അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അദ്ദേഹത്തെ അംഗത്വം നൽകി സ്വീകരിച്ചു. ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയും ഒപ്പമുണ്ടായിരുന്നു.

മൂന്നാംവട്ട സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിടുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട് ശനിയാഴ്ച ബിജെപി കേന്ദ്രകമറ്റി യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബദൗരിയ ബിജെപിയിൽ ചേരുകയും പാർട്ടിയുടെ ഭാഗമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുമെന്ന വിവരം പുറത്തുവന്നത്. പശ്ചിമ യുപിയിൽ നിന്നുമാകും അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുക.2021 സെപ്തംബറിലാലായിരുന്നു ബദൗരിയ വ്യോമസേനാ മേധാവി സ്ഥാനത്ത് നിന്നും വിരമിച്ചത്.

അതേസമയം കഴിഞ ദിവസം ഹിമാചൽ പ്രദേശിൽ ആറ് എംഎൽഎമാരും 3 സ്വതന്ത്ര എംഎൽഎമാരും ബിജെപിയിൽ എത്തിയത് . കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്ത 9 പേരും ഇന്ന് ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ ബിജെപി അംഗത്വം സ്വീകരിച്ചു. രജിന്ദർ റാണ, സുധീർ ശർമ, ഇന്ദർ ദത്ത് ലഖൻപാൽ, ദേവീന്ദർ കുമാർ ഭൂട്ടോ, രവി ഠാക്കൂർ, ചേതന്യ ശർമ എന്നീ കോൺഗ്രസ് അംഗങ്ങളാണ് ബിജെപിയിൽ ചേർന്നത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, മുൻ മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ ഉൾപ്പടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം. എന്തായാലും മറ്റുപാര്ടികളിൽ നിന്നും നേതാക്കളുടെ കൊഴുഴുകാൻ ബിജെപിയിൽ .തിരഞ്ഞെടുപ്പിൽ ഏത് ഗുണം ചെയ്യും എന്ന് തന്നെയാണ് നേതാക്കളുടെ വിശ്വാസം.

 

Leave a Reply

Your email address will not be published. Required fields are marked *