Your Image Description Your Image Description

ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ മീനാക്ഷി ദിലീപിനു പിറന്നാൾ ആശംസകളുമായി കാവ്യ മാധവൻ. ദിലീപിനും മഹാലക്ഷ്മിക്കുമൊപ്പം മീനാക്ഷിയുടെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചായിരുന്നു നടിയുടെ ആശംസ. ‘‘പ്രിയപ്പെട്ട മീനൂട്ടിക്ക് ജന്മദിനാശംസകൾ നേരുന്നു’’, എന്നാണ് കുറിച്ചത്.

മീനാക്ഷിയുടെ 24-ാം ജന്മദിനമാണിന്ന്. എന്നാൽ സ്വന്തം ‘അമ്മ മഞ്ജു വാരിയർ മകൾക്കു പിറന്നാൾ ആശംസ നൽകുന്ന പോസ്റ്റ് ഒന്നും ചെയ്തിട്ടില്ല. ഇതും മലയാളി പ്രേക്ഷകർ ചർച്ച ചെയ്യുന്നുണ്ട്.
മീനാക്ഷി സഹോദരി മഹാലക്ഷ്മിയെ കൊഞ്ചിക്കുന്ന ചിത്രങ്ങളാണ് കാവ്യ ഏറെയും പങ്കുവച്ചിരിക്കുന്നത്. ചെന്നൈയിൽ എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. മീനാക്ഷി എന്നാണ് മലയാള സിനിമയിലേക്ക് കടന്നു വരുന്നതെന്ന് ഒരുപാടു പേര് ചോദിക്കുന്നുണ്ട്. എന്നാൽ അഭിനയതോട് തലപര്യമില്ല , ഡോക്ടർ ആകാനാണ് മീനാക്ഷിക്ക് ആഗ്രഹം എന്നും ദിലീപ് പറഞ്ഞു.

ദിലീപിനൊപ്പം ജീവിതം തുടങ്ങിയശേഷം മകൾ മീനാക്ഷിയെ സ്വന്തം മകളെപ്പോലെയാണ് കാവ്യാ മാധവൻ ചേർത്തുപിടിച്ചിട്ടുള്ളത്. എല്ലാ പിറന്നാൾ ദിനത്തിലും കാവ്യ മീനാക്ഷിയോടപ്പമുള്ള പോസ്റ്റ് പങ്കു വെക്കുന്നത് പതിവാണ്. മഹാലക്ഷ്മി പിറന്നതിനു ശേഷം ഏറെ പ്രിയമോടെ കുഞ്ഞനുജത്തിയെ ചേർത്തുപിടിക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങൾ മലയാളികൾക്ക് ഏറെ പ്രിയംകരമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *