Your Image Description Your Image Description

കേരള ജനതയ്ക്ക് ഓർമ്മ കാണും 2004 . അത്ര പെട്ടന്നൊന്നും മറക്കാൻ സാധ്യതയില്ല , അന്നത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒരൊറ്റ കോൺഗ്രസ്സുകാരനും ജയിച്ചില്ല . ഇപ്പൊ ഓർമ്മ വന്നില്ലേ ?
തെരഞ്ഞെടുപ്പിന് ശേഷം, കോൺഗ്രസ്സ് പ്രസിഡന്റ് സോണിയ ഗാന്ധിയും മൻമോഹൻസിങും
ദില്ലിയിലെ സിപിഎം കേന്ദ്രക്കമ്മിറ്റി ഓഫീസിലേക്ക് വന്ന് പാർട്ടി ജനറൽ സെക്രട്ടറി ഹർകിഷൻ സിംഗ് സുർജിത്, സീതാറാം യെച്ചൂരി എന്നിവരുമായി ചർച്ച നടത്തിയതും പിന്തുണ തേടിയതും ആർക്കും മറക്കാൻ സമയമായില്ല .

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവുമധികം ജനക്ഷേമ പദ്ധതികൾ അതായത് തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, വനാവകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം തുടങ്ങിയവ നടപ്പാക്കിയത് അക്കാലത്തെ ഇടതുപക്ഷത്തിന്റെ നിർബന്ധം മൂലമാണ്.

കേരളത്തിൽ നിന്നുള്ള 18 പേർ ഉൾപ്പെടെയുള്ള 60 എംപിമാരുടെ കരുത്തിൽ
അധികാരത്തിന്റെ പങ്ക് പറ്റാനുള്ള വിലപേശൽ ആയിരുന്നില്ല, സംഘ് പരിവാറിനെ അധികാരത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു ഇടതുപക്ഷത്തിന്റെ ലക്ഷ്യം.

2024-ലെ തെരഞ്ഞെടുപ്പിലും അതാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. മതനിരപേക്ഷ ഇന്ത്യ നിലനിർത്താൻ പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ അംഗബലം കൂടിയേ തീരൂ. ഇവിടെ സംഘപരിവാറിന് വളം വച്ചുകൊടുക്കുന്നത് കോൺഗ്രസ്സും ലീഗുമാണ് .

ഞങ്ങളാണ് ബിജെപി വിരുദ്ധരെന്ന് പറയുന്ന ലീഗും കോൺഗ്രസ്സും തന്നെയാണ് പഞ്ചായത്ത് വാർഡ് തെരഞ്ഞെടുപ്പ് മുതൽ ലോകസഭ തെരഞ്ഞെടുപ്പ് വരെ സംഘപരിവാറുമായി അവിശുദ്ധ ബന്ധവും വോട്ട് കച്ചവടവും നടത്തി പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന നെറികെട്ട രാഷ്ട്രീയം കളിക്കുന്നത്,,,

സമുദായത്തിൻറെ പേരിലാണെങ്കിലും രാഷ്ട്രീയത്തിൻറെ പേരിലാണെങ്കിലും ഈ കോലീബി സഖ്യം നമ്മുടെ നാടിന് ആപത്താണ് , UDF. നേതാക്കൾ ഇന്നത്തെ താത്കാലിക രാഷ്ട്രീയ നേട്ടത്തിനും സാമ്പത്തിക ലാഭത്തിനും വേണ്ടി നടത്തുന്ന ഈ കൂട്ടുകെട്ട് കേരളത്തിൻറെ മതസൗഹാർദ്ദത്തിനും മതേതരത്വത്തിനും ജനാധിപത്യത്തിനും ഭാവിയിൽ വലിയ ദോഷമായി തീരും ,

കോലീബി സഖ്യത്തെ പരാജയപ്പെടുത്താൻ ,നട്ടെല്ലോടെ നിലപാടെടുക്കാനുള്ള അവസരമാണിപ്പോൾ കൈവന്നിരിക്കുന്നത് . ഒരു സീറ്റ്‌ പോലും ഇല്ലാതിരുന്ന ത്രിപുരയിൽ,ബിജെപി എങ്ങിനെ അധികാരത്തിൽ വന്നുവെന്ന് ചിന്തിയ്ക്കണം . അത് തന്നെയാണ് ഇവിടെയും ബിജെപി ആഗ്രഹിക്കുന്നതും , അവർ പ്രയത്‌നിക്കുന്നതും .

അവിടെ ആദ്യം 10 കോൺഗ്രസ്സ് എം എൽ എ മാർ ബിജെപിയിൽ ചേരുന്നു…. അങ്ങിനെ തെരഞ്ഞെടുപ്പിൽ മത്സാരിക്കാതെ ബിജെപിക്ക് 10 എം എൽ എ മരെ ഫ്രീ ആയി കിട്ടുന്നു….പിന്നീട് വന്ന തെരഞ്ഞെടുപ്പിൽ
കോണ്ഗ്രസ്സിന്റെ 41% വോട്ട് 7% ശതമാനമായി കുറയുന്നു…മുഴുവൻ വോട്ടുകളും ബിജെപിക്ക് കിട്ടുന്നു…

ബിജെപി അധികാരത്തിൽ എത്തുന്നു….ഇങ്ങനെ എത്ര സംസ്ഥാനങ്ങളിൽ ബിജെപി കോൺഗ്രസ്സ് എം എൽ എ മാരെ വാങ്ങിയ കണക്ക് നമുക്കുമുന്നിലുണ്ട് . ഓർക്കുക….. ഇന്നത്തെ കോൺഗ്രസ്സ് നാളത്തെ ബിജെപി…. ഇന്ന് കേരളത്തിൽ ബിജെപിയുടെ 4 സ്ഥനാർഥികൾ മുൻ കോൺഗ്രസ്സ് നേതാക്കൾ ആണ്….ചിന്തിക്കുക .

Leave a Reply

Your email address will not be published. Required fields are marked *