Your Image Description Your Image Description

ഡൽഹി: ആദായനികുതി കേസിൽ കോൺഗ്രസിന് തിരിച്ചടി. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി തള്ളി ഡൽഹി ഹൈക്കോടതി. മൂന്ന് വർഷത്തെ നികുതി വരുമാനം പുനർനിർണയിക്കുന്നതിനെതിരായ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസുമാരായ യശ്വന്ത് വർമ്മ, പുരുഷൈന്ദ്ര കുമാർ കൗരവ് എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് വിധി. കോൺഗ്രസിന്റെ 2014 മുതൽ 2017 വരെയുള്ള നികുതി കുടിശ്ശിക 520 കോടി രൂപയാണ് എന്നാണ് ആദായനികുതി വകുപ്പ് ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടത്താനുള്ള സുപ്രധാന തെളിവുകൾ ആദായ നികുതി വകുപ്പ് സമാഹരിച്ചിട്ടുള്ളതായി കോടതി വ്യക്തമാക്കി.പാർട്ടിയുടെ വിവിധ അക്കൗണ്ടുകളിലെ 115 കോടി രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. എംപിമാര്‍ നല്‍കിയ സംഭാവനയാണെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം അവഗണിച്ചാപ്പോഴാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.

ആദായനികുതി വകുപ്പിന്റെ മൂല്യനിർണ്ണയം പൂർത്തീകരിക്കാനുള്ള സമയം അവസാനിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് കോൺഗ്രസ് ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചിട്ടുള്ളതെന്നും ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു. ഈ വൈകിയ വേളയിൽ കോടതിക്ക് ഇക്കാര്യത്തിൽ യാതൊന്നും ചെയ്യാൻ കഴിയില്ല എന്നും ഹൈക്കോടതി അറിയിച്ചു.

അതേസമയം കോൺഗ്രസിന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് മരവിപ്പിപ്പ് കോൺഗ്രസിനെ തിരഞ്ഞെടുപ്പ് കാലത്ത് സാമ്പത്തികമായി തകർക്കാൻ നരേന്ദ്രമോദി ഗൂഢനീക്കം നടത്തുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ ആരോപണം. എന്നാൽ കോൺഗ്രസിന്റെ ആരോപണങ്ങൾ ബിജെപി പൂർണമായും നിഷേധിച്ചു, നികുതി വെട്ടിപ്പിൽ കോൺഗ്രസ് കുറ്റക്കാരനാണെന്നും അതുകൊണ്ടാണ് നടപടി നേരിടേണ്ടി വന്നതെന്നുമാണ് ബിജെപിയുടെ പക്ഷം

കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകളാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നത്. അഭിഭാഷകരായ അഭിഷേക് മനു സിങ്‍വി, സൊഹേബ് ഹൊസൈൻ എന്നിവരാണ് കേസിൽ കോൺഗ്രസിന് വേണ്ടി ഹാജരായത് .

Leave a Reply

Your email address will not be published. Required fields are marked *