Your Image Description Your Image Description
Your Image Alt Text

ഈ ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏറ്റവും ശ്രദ്ധേയമായി തോന്നിയ ഒരു കാര്യം ചരിത്രത്തിൽ ആദ്യമായി എംപിമാരുടെ പ്രവർത്തനത്തെ സംബന്ധിച്ച് ഒരു വിലയിരുത്തൽ നടന്നുവെന്നുള്ളതാണ്, അതായത് ഒരു സോഷ്യൽ ഓഡിറ്റിംഗ്.

നാളിതുവരെ എന്തെങ്കിലും ഒക്കെ പറയും ശരിയും തെറ്റും ഒത്തുനോക്കാൻ സാധിക്കാതെ “ഏതപ്പാ കോതമംഗലം? ഇതാ മോനെ ഭൂലോകം” എന്ന മട്ടിൽ ജനം നടക്കുകയും ചെയ്യും. നാളിതുവരെ കാണാത്ത രീതിയിൽ പാർലമെന്റ് അംഗങ്ങളുടെ കഴിഞ്ഞ 5 വർഷത്തെ പ്രവർത്തന മികവ് വിലയിരുത്തുന്ന ഒരു രീതി ഇത്തവണ മാധ്യമങ്ങൾ ചെയ്യുന്നത് കണ്ടു.

ഇതിൽ റിപ്പോർട്ടർ ചാനലിലെ സുജയ പർവ്വതി ചെയ്തത് ഓസ്‌ക്കാർ വേദിയിൽ അവാർഡുകൾ അവതരിപ്പിക്കുന്ന മാതൃകയിലാണെന്ന് തോന്നിപ്പോകുന്ന രീതിയിലാണ് . കഴിഞ്ഞ ടേമിൽ രാജ്യത്തെ ഒരു പാർലമെന്റ് അംഗത്തിന് തന്റെ മണ്ഡലത്തിൽ ചിലവാക്കാൻ 19 കോടി രൂപയാണ് അനുവദിച്ചിരുന്നത്.

സാധാരണ വർഷം 5 കോടി വീതം 25 കോടി രൂപയാണ് അനുവദിക്കാറുള്ളത്. എന്നാൽ കൊറോണ കാലത്ത് രണ്ടുവർഷം തുകയിൽ വന്ന വ്യത്യാസം മൂന്നും മൂന്നും 6 കോടി രൂപയുടെ കുറവുണ്ടായി.
ഈ തുകയിൽ 7000 ൽ ശിഷ്ടം രൂപ ഒഴികെ ബാക്കി മുഴുവൻ തുകയും ചിലവാക്കിയ കോട്ടയം എംപി തോമസ് ചാഴിക്കാടനാണ് ഒന്നാമനെന്നാണ് സുജയ പാർവ്വതി പറയുന്നത് .

അതിനിടയിൽ ഒരു സരസൻ ചാഴികാടനോട് ചോദിച്ചത്, ”എന്നാ പിന്നെ ആ ബാക്കി വന്ന 7000 രൂപക്ക് വല്ല കടലയും വാങ്ങി നാട്ടുകാർക്ക് കൊടുത്തിരുന്നേൽ ഫണ്ട് മുഴുവൻ ചിലവാക്കി എന്ന പേര് നേടാമായിരുന്നല്ലോ” – എന്നാണ്.

യഥാർത്ഥത്തിൽ ഈ ഏഴായിരം രൂപയുടെ പണി കൂടി എഴുതി കൊടുത്തിരുന്നതാണ്. എന്നാൽ ഫൈനൽ ബില്ല് കണക്ക് കൂട്ടുമ്പോൾ അളവിൽ വരുന്ന ചെറിയ ചെറിയ വ്യത്യാസം കണ്ടു പിടിച്ച് , വരുന്ന നീക്കിയിരുപ്പാണ് ഈ തുക എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്.

ചാഴികാടന്റെ വിജയ രഹസ്യം അന്വേഷിച്ച് ചെന്നവർക്ക് കണ്ടെത്താൻ സാധിച്ചത് ചെറിയ ചെറിയ തുക വകയിരുത്തി കൂടുതൽ സ്ഥലങ്ങളിൽ കൂടുതൽ പദ്ധതികളിൽ പണം മുടക്കി, അത് ഫലവത്താക്കുകയാണ് . വലിയ തുക അനുവദിച്ച് പദ്ധതി പൂർത്തിയാക്കാൻ സാധിക്കാത്തതിലും നല്ലത് കൂടുതൽ പേർക്ക് ഉപകാരപ്പെടുന്ന ചെറിയ ചെറിയ പദ്ധതികളാണ്.

ചാഴിക്കാടനെ സ്ഥാനത്തും അസ്ഥാനത്തും വിമർശിക്കുകയും താറടിക്കുകയുമാണ് UDF ന്റെ ഇപ്പോഴത്തെ പരിപാടി. രാഷ്ട്രീയമായി നേരിടാൻ UDF നു ഒരു ഭയമുള്ളതുപോലെ. കോട്ടയത്ത് ചിലവാകാൻ ബുദ്ധിമുട്ടുള്ള ഒരു ചരക്കിനെ നൂലിൽ കെട്ടി ഇറക്കി തള്ളടാ തള്ള്. മച്ചി പശുവിനെ തൊഴുത്ത് മാറ്റി കെട്ടിയാൽ പ്രസവിക്കുമോ? എന്നറിയാനാണ് എന്നാണ് ഒരാൾ പറഞ്ഞ കമന്റ്.

ഇടുക്കി പാർലമെന്റിലും ഇടുക്കി നിയമസഭയിലും പലവട്ടം പയറ്റി പല്ലു കൊഴിഞ്ഞപ്പോഴാണ് കോട്ടയത്തിനു, വണ്ടി കയറ്റി വിട്ടത്. 2016 ൽ ഇടതുപക്ഷത്തോടൊപ്പം ചേർന്ന് മത്സരിച്ചപ്പോൾ വിജയ സാധ്യതയുള്ള കോതമംഗലം സീറ്റ് വെള്ളിത്താലത്തിൽ വച്ച് നൽകിയതാണ് അന്ന് ഇടതുമുന്നണി മുന്നണി.

എന്നാൽ താൻ നിന്നാൽ ടി യു കുരുവിള തോൽക്കുമെന്ന് പേടിച്ചും മാണി ഗ്രൂപ്പിന്റെ സീറ്റ് ഒന്ന് കുറക്കാനും വേണ്ടി ഏതിനും പോരാത്ത റോഷിയുടെ തട്ടകത്തിൽ എത്തി സംപൂജ്യനായി. അടുത്ത തിരഞ്ഞെടുപ്പിൽ ഇതേ മഹാൻ കളം മാറി UDF സ്ഥാനാർത്ഥിയായി അതേ തട്ടകത്തിൽ അതേ എതിർ സ്ഥാനാർത്ഥിയോട് തന്നെ വീരചരമം അടഞ്ഞു.

ഇതിനിടെ പൂഞ്ഞാറിൽ ഒരു കൈ നോക്കാൻ ശ്രമം നടത്തി. പൂഞ്ഞാറിലെ സ്നേഹിതരായ പാർട്ടി പ്രവർത്തകർ കൈയും മെയ്യും മറന്ന് കാശും മുടക്കി പ്രവർത്തനം പൂർത്തിയാക്കിയപ്പോൾ ഇയാൾ നൈസായി തടിയൂരിയെന്നാണ് ഇയാളുടെ ഒരു മുൻ സ്നേഹിതൻ പൂഞ്ഞാറുകാരൻ ജോണിയുടെ സോഷ്യൽ മീഡിയയിൽ കിടന്നു കറങ്ങുന്ന കുറിപ്പിൽ കാണുന്നത്.

ഏതായാലും കോട്ടയംകാർ ചോദിക്കുന്ന ഏക കാര്യം ഇടുക്കിയിൽ നിന്നും ഇറക്കുമതി ചെയ്യപ്പെട്ട സ്ഥാനാർഥി ഇടുക്കിക്കുവേണ്ടി എംപിയായിരുന്ന കാലത്ത് എന്ത് കാഴ്‌ച വച്ചുവെന്നാണ്. ഏതായാലും ഈ വർഷമെങ്കിലും പാർലമെന്റ് അംഗങ്ങളുടെ സോഷ്യൽ ഓഡിറ്റിങ് നടത്തി, ഒരു പുതിയ തുടക്കം കുറിച്ചതിന് എല്ലാ ചാനലുകൾക്കും വോട്ടർമാർ നന്ദിപറയണം .

 

Leave a Reply

Your email address will not be published. Required fields are marked *