Your Image Description Your Image Description
Your Image Alt Text

ഇവരെയൊക്കെ നേരെ നിര്ത്താന് സുപ്രീം കോടതിയെക്കൊണ്ടേ പറ്റൂ , കോടതിയ്ക്കതിന് കഴിയുമെന്ന് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ് പൊന്മുടിയെ വീണ്ടും മന്ത്രിയാക്കിയത് . കോടതി കൂടി ഇല്ലായിരുന്നെങ്കിൽ ഇവിടെ രാജ ഭരണമായിരുന്നേനെ .

സുപ്രീംകോടതി ഇടപെട്ടത് കൊണ്ട് മാത്രമാണ് ഡി.എം.കെ നേതാവ് കെ. പൊന്മുടി വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് . അഴിമതിക്കേസിലെ മൂന്നുവർഷം തടവുശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടും പൊന്മുടിയെ മന്ത്രിയാക്കില്ലന്ന് ഗവർണർ ആർ.എൻ.രവി തീരുമാനമെടുത്തു . ഇതിനെ നടപടിയെ അതിരൂക്ഷമായാണ് സുപ്രീംകോടതി വിമർശിച്ചത്.

മന്ത്രിയാക്കാൻ 24 മണിക്കൂർ സമയവും കോടതി നൽകി. ഇതോടെയാണ് , പൊന്മുടിയെ ഗവർണർ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത് . ഈവിവരം ഗവർണർ സുപ്രീംകോടതിയെ അറിയിച്ചു. കോടതിയെ അവഗണിച്ചതല്ലെന്നും ഗവർണർ വ്യക്തമാക്കി.

രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഉന്നതവിദ്യാഭ്യാസ വകുപ്പാണ് പൊന്മുടിക്ക് അനുവദിച്ചത്. മുഖ്യമന്ത്രി സ്റ്റാലിനൊപ്പം ഒരേ കാറിലാണ് പൊൻമുടി സത്യപ്രതിജ്ഞക്കെത്തിയത് .

മന്ത്രി ഉദയനിധി സ്റ്റാലിനും ചടങ്ങിൽ പങ്കെടുത്തു. സ്വത്ത് തട്ടിയ കേസിൽ പൊൻമുടിക്കും ഭാര്യ വിശാലാക്ഷിക്കും 3 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ എം.എൽ.എ സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടു. പൊന്മുടിക്ക് മന്ത്രി സ്ഥാനവും നഷ്ടമായി.

പക്ഷെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതേത്തുടർന്നാണ് പൊൻമുടിക്ക് എം.എൽ.എ സ്ഥാനം തിരിച്ചു കിട്ടിയത് . പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സ്റ്റാലിൻ ഗവർണർ രവിക്ക് കത്തയച്ചിരുന്നു. എന്നാൽ സത്യപ്രതിജ്ഞ ചെയ്യിക്കാൻ ഗവർണർ തയ്യാറായില്ല. ഇതിനെതിരെ തമിഴ്നാട് സർക്കാർ തന്നെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

സുപ്രീം കോടതി അന്ത്യശാസനം കൊടുത്തതുകൊണ്ടും സ്ട്രോങ്ങായി നിന്നുകൊണ്ടും ഗവർണർ രവിയുടെ മാത്രമല്ല ബിജെപിയുടെയും പുട്ടുപണി നടന്നില്ല. ഇതിൽ നിന്നൊക്കെ മനസ്സിലാക്കിക്കൊള്ളണം ബിജെപി വിരുദ്ധ കക്ഷികൾക്ക് എകെ ആശ്രയം കോടതികളാണെന്ന് .

കോടതികൾ കൂടി ഇല്ലേയിരുന്നുവെങ്കിലുള്ള സ്ഥിതിയൊന്ന് ആലോചിച്ചു നോക്കിക്കേ ? സങ്കികൾ ഈ നാട് കുട്ടിച്ചോറാക്കിയേനെ ?

Leave a Reply

Your email address will not be published. Required fields are marked *