Your Image Description Your Image Description

ഭൂട്ടാൻ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലെത്തി കഴിഞു . ഭൂട്ടാനിലെ പാരോ അന്താരാഷ്‌ട്ര വിമാവത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംങ് ടോബ്‌ഗേ ഹസ്തദാനം നൽകി സ്വീകരിച്ചത് . മറ്റ് മുതിർന്ന ഉദ്യോ​ഗസ്ഥരും പ്രധാനമന്ത്രിയെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തി.ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അയൽ രാജ്യമായ ഭൂട്ടാൻ സന്ദർശിക്കുന്നത് .ചൈനയുമായി നിലനിൽക്കുന്ന അതിർത്തി തർക്കങ്ങൾക്കിടയിൽ പ്രധാനമന്ത്രിയുടെ ഈ ഭൂട്ടാൻ സന്ദർശനം നിർണായകമാണ്.പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് പാരോ വിമാനത്താവള പരിസരത്ത് ഒരുക്കിയിരുന്നത്. പൂക്കളും വർണാഭമായ പതാകകളും കൊണ്ട് വിമാനത്താവളം അലങ്കരിച്ചിരുന്നു. പ്രദേശത്ത് കനത്ത സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുക, വിദേശനിക്ഷേപം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്ക്, മുൻ രാജാവ് ജിഗ്‌മേ സിങ്യേ വാങ്‌ചുക്ക് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ‌ആഗോള വിഷയങ്ങളിൽ മുതിർന്ന നേതാക്കളുമായി വിപുലമായ ചർച്ചകൾ നടക്കും.

ഭൂട്ടാനിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഷെറിങ് തോബ്‌ഗേ കഴിഞ്ഞ ആഴ്ച ഇന്ത്യ സന്ദർശിച്ചിരുന്നു. മാർച്ച് പതിനാലിന് ന്യൂഡൽഹിയിൽ വച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.പ്രധാനമന്ത്രിയായ ശേഷം മോദി നടത്തുന്ന മൂന്നാമത്തെ ഭൂട്ടാൻ സന്ദർശനമാണിത്. നേരത്തെ 2014ലും 2019ലും അദ്ദേഹം ഭൂട്ടാൻ സന്ദർശിച്ചിരുന്നു. ഭൂട്ടാൻ പ്രധാനമന്ത്രിയായി അടുത്തിടെ ചുമതലയേറ്റ ശേഷം ഇന്ത്യയുടെ പിന്തുണയോടെ 1500 കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പദ്ധതി ടോബ്ഗേ രാജ്യത്ത് പ്രഖ്യാപിച്ചിരുന്നു. ഭൂട്ടാൻ്റെ പതിമൂന്നാം പഞ്ചവത്സര പദ്ധതിയെ പിന്തുണയ്ക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത മോദി ഭൂട്ടാൻ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മോദി ഭൂട്ടാൻ പ്രധാനമന്ത്രിക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *