Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം : റീജിയണല്‍ സയന്‍സ് സെന്ററില്‍ ബിരുദധാരികള്‍ക്ക് പെയ്ഡ് ഇന്റേണ്‍ഷിപ്പിന് അസാപ് കേരള അവസരമൊരുക്കുന്നു. 2022, 2023 വര്‍ഷങ്ങളില്‍ ഊര്‍ജ്ജതന്ത്രം/കമ്പ്യൂട്ടര്‍ സയന്‍സ്/മാത്തമാറ്റിക്‌സ്/രസതന്ത്രം/ബോട്ടണി/സുവോളജി  വിഷയങ്ങളില്‍  ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കാണ് തിരുവനന്തപുരം ഓഫീസില്‍ അവസരമുള്ളത്. 6 മാസമാണ് ഇന്റേണ്‍ഷിപ്പ് കാലയളവ്. പ്രതിമാസം 8000 രൂപ സ്റ്റൈഫൻഡ് ആയി ലഭിക്കും.

ഉദ്യോഗാര്‍ത്ഥികള്‍ http://tiny.cc/asapintern  എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഫീസ് 500 രൂപ. യോഗ്യത പരിശോധിക്കുന്നതിന് പ്രത്യേക സ്‌ക്രീനിങ് ഉണ്ടായിരിക്കും. ഏഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും  അടിസ്ഥാനത്തില്‍ പ്രത്യേക റാങ്ക് ലിസ്റ്റുകള്‍ തയാറാക്കും. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 19.

Leave a Reply

Your email address will not be published. Required fields are marked *