Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി : വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് ഫൈനലിൽ ഇന്നു റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഡൽഹി ക്യാപിറ്റൽസും ഏറ്റുമുട്ടും. കേരളത്തിന് അഭിമാന നിമിഷം കൂടിയാണ് ഇന്നത്തെ ഫൈനൽ. കിരീടം ഏതു ടീം നേടിയാലും അതിൽ കേരളത്തിന്റെ മുദ്ര പതിയും. ആരു തോറ്റാലും അതിൽ കേരളത്തിന്റെ കണ്ണീരുമുണ്ടാകും. മിന്നു മണിയിലൂടെ ഡൽഹി ക്യാപിറ്റൽസിലും ആശ ശോഭനയിലൂടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിലും മലയാളി സാന്നിധ്യമുണ്ട്. ഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. സ്പോർട്സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം.

Leave a Reply

Your email address will not be published. Required fields are marked *