Your Image Description Your Image Description
Your Image Alt Text

രാജ്യം കാത്തിരുന്ന കേരളം കാത്തിരുന്ന ലോക്സഭ തിരെഞ്ഞെടുപ്പ് നടക്കുക 7 ഘട്ടങ്ങളിലായി. കേരളത്തിൽ ഒറ്റതവണയായി രണ്ടാം ഘട്ടത്തിൽ നടക്കുന്ന വോട്ടെടുപ്പ് ഏപ്രിൽ 26 വെള്ളിയാഴ്ച യാണ് . തീരെഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവിൽ വന് കഴിഞ്ഞു രാജ്യമൊട്ടാകെ വോട്ടെണ്ണൽ ജൂൺ നാലിനും നടക്കും. കേരളത്തിന് വോട്ടെടുപ്പിന് ശേഷം ഫലമറിയാൻ 39 ദിവസം കാത്തിരിക്കണം. മാർച്ച് 28 നു തിരെഞ്ഞെടുപ്പ്ആ വിജ്ഞാപനം നിലവിൽ വരും. പത്രിക സമർപ്പിക്കാനുള്ള അവവസാന ദിവസം ഏപ്രിൽ 4
ഏപ്രിൽ 5 നാണ് സൂക്ഷമ പരിശോധന. പത്രിക പിന്വലിക്കാന് ഏപ്രിലോ 8 വരെ സമയമുണ്ടാകും.
7
ഘട്ടങ്ങളായാണ് രാജ്യം തെരെഞ്ഞെടുപ്പിലേക്കു നീങ്ങുക.ആദ്യഘട്ടം നിയമസഭകളിലെ ഉപതിരഞ്ഞെടുപ്പാവും.

ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതിനൊപ്പം പ്രഖ്യാപിച്ചു. പാർലമെൻ്റ് തെരഞ്ഞെടുപ്പിന് ഒപ്പമാവും ഇത്

Phase 1: 19th April (102 seats)
Phase 2: 26th April (89 seats)
Phase 3: 7th May (94 seats)
Phase 4: 13th May (96 seats)
Phase 5: 20th May (49 seats)
Phase 6: 25th May (57 seats)
Phase 7: 1st June (57 seats)
കടുത്ത നിബന്ധനകളാണ് കമ്മീഷൻ പ്രചാരണ പ്രവർത്തനങ്ങളുടെ നിലവാരം കൊടുവാൻ മുന്നോട്ടു വച്ചിരിക്കുന്നത് . സോഷ്യല്‍മീഡിയയിലൂടെയുള്ള പ്രചരണം തെരഞ്ഞെടുപ്പ് കമീഷന്‍റെ നിരീക്ഷണത്തിലായിരിക്കുമെന്നും വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിമർശനം ആവാം വ്യാജ വാർത്തകൾക്ക് എതിരെ നടപടിയെടുക്കും എന്നാണ് മുന്നറിയിപ്പ്സ്വകാര്യ ജീവിതത്തെ വിമര്ശിക്കരുത്, വ്യക്തഹത്യ പാടില്ല, വിദ്വേഷ പ്രസംഗങ്ങ ൽ ഒഴിവാക്കണം, താരപ്രചാരകർ പരിധി വിടരുത്, ഒന്നരക്കോടി പോളിങ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘമാണ് തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിക്കുന്നത്. . വോട്ടർമാർക്ക് പരാതി നൽകാൻ 1950 എന്ന ടോൾ ഫ്രീ നമ്പർ പ്രവർത്തിക്കും.

പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ 96.8 കോടി പേര്‍ക്കാണ് വോട്ടവകാശം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 90 കോടിയായിരുന്നു വോട്ടര്‍മാര്‍. 1.82 കോടി പേര്‍ കന്നിവോട്ടര്‍മാരാണ്. പുരുഷവോട്ടര്‍മാര്‍ 49.7 കോടിയും സ്ത്രീവോട്ടര്‍മാര്‍ 47.1 കോടിയും ട്രാന്‍സ്ജെന്‍ഡേഴ്സ് 48,000 പേരുമാണ്. സ്ത്രീവോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനയുള്ളതായി മുഖ്യ കമ്മിഷണർ രാജീവ് കുമാര്‍ അറിയിച്ചു.

88.4 ലക്ഷം ഭിന്നശേഷി വോട്ടര്‍മാരാണുള്ളത്. യുവവോട്ടര്‍മാരായി 19.74 കോടിയും 100 വയസുള്ള 2.18 ലക്ഷം വോട്ടര്‍മാരുമുണ്ട്. 85 വയസ്സിന് മുകളിലുള്ളവര്‍ക്കും അംഗപരിമിതര്‍ക്കും വീടുകളില്‍ വെച്ച് വോട്ട് ചെയ്യാം. ഇതിനായി വോട്ട് ഫ്രം ഹോം എന്ന സംവിധാനം ഈ തെരഞ്ഞെടുപ്പിലുണ്ടാകും.

10.5 ലക്ഷം പോളിങ് സ്റ്റേഷനുകളാണ് ഒരുക്കുക. 55 ലക്ഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ സജ്ജമാക്കും. 1.5 കോടി പോളിങ് ഉദ്യോ​ഗസ്ഥരെയും നിയമിക്കും. അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തും.

തെരഞ്ഞെടുപ്പിന് കശ്മീരും സജ്ജമാണെന്ന് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ കശ്മീർ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചവ ഘട്ടങ്ങളിൽ ഉൾപ്പെട്ടിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *