Your Image Description Your Image Description

ന്യൂ­​ഡ​ല്‍­​ഹി: മ­​ദ്യ­​ന­​യ­ അ­​ഴി­​മ­​തി­​ക്കേ­​സി​ല്‍ ഡ​ല്‍­​ഹി മു­​ഖ്യ­​മ​ന്ത്രി അ­​ര­​വി­​ന്ദ് കേ­​ജ­​രി­​വാ­​ളി­​ന് മു​ന്‍­​കൂ​ര്‍ ജാ­​മ്യം. കേസുമായി ബന്ധപ്പെട്ട് കേജ്‌രിവാൾ രാവിലെ കോടതിയിൽ ഹാജരായിരുന്നു. റോസ് അവന്യു സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.  രാ­​വി­​ലെ പ­​ത്തോ­​ടെ­​യാ­​ണ് കേ­​ജ­​രി­​വാ​ള്‍ കോ­​ട­​തി­​യി​ല്‍ ഹാ­​ജ­​രാ­​യ​ത്. 15000 രൂ­​പ­​യു­​ടെ ബോ­​ണ്ടി­​ലാ­​ണ് ജാ​മ്യം അ­​നു­​വ­​ദി­​ച്ച​ത്.

മു​ന്‍­​കൂ​ര്‍ ജാ​മ്യം ല­​ഭി­​ച്ച­​തോ­​ടെ കേ­​സി​ല്‍ ഇ­​നി ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഹാ­​ജ­​രാ­​യാ​ലും അ­​റ­​സ്­​റ്റ് അ­​ട­​ക്ക­​മു­​ള്ള ന­​ട­​പ­​ടി­​ക­​ളി­​ലേ­​ക്ക് ഇ­​ഡി​ക്ക് നീ­​ങ്ങാ​ന്‍ ക­​ഴി­​യി​ല്ല. മ­​ദ്യ­​ന­​യ അ­​ഴി​മ­​തി കേ­​സു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് എ­​ട്ട് സ­​മ​ന്‍­​സു­​ക­​ളാ­​ണ് കേ­​ജ­​രി­​വാ­​ളി­​ന് ഇ­​ഡി ന​ല്‍­​കി­​യി­​രു­​ന്ന​ത്.

അതേസമയം, ഇന്ന് ഇതേ കേസിൽ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാവ് കെ. കവിത​​യെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾകൂടിയായ കവിതയുടെ ഹൈദരാബാദിലെ വസതിയിൽ ആദായ നികുതി, ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിനായി ഇവരെ ഡൽഹിയിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *