Your Image Description Your Image Description
Your Image Alt Text

ജനങ്ങളുടെ സ്ഥാനാർത്ഥിയാകാൻ രാഷ്ട്രീയ പാർട്ടിയുടെ പിപിൻബലമൊന്നും വേണ്ട. ഉറച്ച പ്രവർത്തനങ്ങളും, ശക്തമായ നിലപാടുകളും ധാരാളമെന്നു തെളിയിക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് പാർലമെന്റ്ലേക്ക് എം .പിയായി മത്സരിച്ച Dr ലക്സൺ ഫ്രാൻസിസ് കല്ലുമാടിക്കൽ. എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നു. മുൻ കോൺഗ്രസ് നേതാവായിരുന്ന ലക്സൺ കഴിഞ്ഞ വർഷം കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജ് വെച്ചിരുന്നു. ബ്രിട്ടനിൽ വ്യവസായിയായ ലക്സൺ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ടെലികോം, ഐ ടി, എക്സ്പോർട്ട് ,ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. .

2017 ജൂൺ മാസം ബ്രിട്ടീഷ് പാർലമെന്റിൽ എം .പി സ്ഥാനാർഥിയായി മത്സരിച്ച ആദ്യ മലയാളി എന്ന നിലയിൽ യൂറോപ്പിലും കേരളത്തിലും ലക്സൺ ഏറെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനാണ് .ബ്രിട്ടനിലെ വിഥിൻഷോ ആൻഡ് സെയ്ൽ ഈസ്റ്റ് കോൺസ്റ്റിറ്റിയുൻസിയിൽ നിന്നാണ് ലക്സൺ പാർലിമെന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചത് . 2014 ൽ ലേബർ പാർട്ടിയുടെ കൗൺസിലർ സ്ഥാനാർത്ഥിയായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഗ്രേറ്റർ മാഞ്ചസ്റററിൽ ട്രാഫോർഡ് മെട്രോപൊളിറ്റൻ കൗൺസിലിന്റെ രണ്ടാമത്തെ വാർഡായ അഷ്ടോൺ അപ്പോൺ മേഴ്സി വാർഡിൽ നിന്നായിരുന്നു അന്ന് ലക്സൺ മത്സരിച്ചത്.ആദ്യമായി ട്രാഫോർഡിൽ നിന്നും ഒരു മലയാളി കൗൺസിലർ സ്ഥാനാർത്ഥിയായി മൽസരിച്ച വ്യക്തി എന്ന ബഹുമതിയും അന്ന് ലക്സൺ നേടിയിരുന്നു. 2004 മുതൽ ലേബർ പാർട്ടിയുടെ അംഗത്വമുള്ള ലക്സൺ, 2014 ൽ പാർട്ടിയുടെ കോസ്ററിറ്റിയുവൻസി എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചിരുന്നു. അതുപോലെ മെമ്പർഷിപ്പ് കാമ്പെയിൻ കോർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു.

കെ .എസ് .യുവിൽ കൂടി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ കടന്നു വന്ന ലക്സൺ ചങ്ങനാശ്ശേരി എസ്. ബി .കോളേജ് മുൻ കെ. എസ് .യു യൂണിറ്റ് സെക്രട്ടറി ആയിരുന്നു .പിന്നീട് 1997 കാലഘട്ടങ്ങളിൽ പോണ്ടിച്ചേരി യൂണിവേഴ്സിറ്റി NSUI ഭാരവാഹിയായി പ്രവർത്തിച്ചിരുന്നു . ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോഷക സംഘടനയായ ഒഐസിസി യുകെ ജോയിന്റ് കൺവീനറും എഐസിസിയുടെ കീഴിലുള്ള ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) യൂറോപ്പ് കേരള ചാപ്റ്റർ കോഓർഡിനേറ്റർ , കെ .പി .സി .സി മൈനോറിറ്റി ഡിപ്പാർട്ടമെന്റ് സംസ്ഥാന കോർഡിനേറ്റർ എന്ന നിലയിലും മുൻപ് ലക്സൺ പ്രവർത്തിച്ചിട്ടുണ്ട് .എച്ച് ആർ ഡി എസ് ഇന്ത്യയുടെ മുൻ ചെയർമാനയും പ്രവർത്തിച്ചിട്ടുണ്ട്.

2001 ൽ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നും ബിടെക് ഇലക്ട്രോണിക് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയറിംഗ് ബിരുദം കരസ്ഥമാക്കിയ ലക്സണ്‍ ഏറ്റുമാനൂർ കെ.എസ്.ബി സബ്സ്റ്റേഷനിൽ അസിസ്റ്റന്‍റ് എൻജിനീയറായി ജോലി നോക്കിയിട്ടുണ്ട്. ലക്സണ്‍ 2002 ലാണ് ഉപരിപഠനത്തിനായി യുകെയിലെത്തുന്നത്. 2003ൽ യുകെയിൽ നിന്ന് എം .എസ് .സി ഇൻഫർമേഷൻ ടെക്നോളജിയിൽ മാസ്റർ ബിരുദവും നേടി.
2015 ൽ മാഞ്ചസ്റ്റർ മെട്രോപോളിറ്റെയിൻ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമവും പാസായി. 2007 മുതൽ യുകെയിൽ ഐടി, ടെലികോം എക്സ്പോർട്ട് ബാങ്കിംഗ് എന്നിവയിൽ സ്വന്തമായി ബിസിനസ് നടത്തിവരുന്ന ലക്സൺ യു എസ് സിലെ യൂറോപ്യൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ്സ് മാനേജ്മെന്റ് എന്റർപ്രണർഷിപ്പിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. .

 

എറണാകുളത്തു സ്ഥിരതാമസമാക്കിയ ലക്സൺ ചങ്ങനാശേരി തുരുത്തി കല്ലുമാടിക്കൽ ( പകലോമറ്റം മഹാകുടുംബയോഗം മെമ്പർ )കുടുംബാംഗമാണ്‌

Leave a Reply

Your email address will not be published. Required fields are marked *