Your Image Description Your Image Description
Your Image Alt Text

ബിജെപിയിലേക്കുള്ള ഒഴുക്ക് പത്മജയിൽ തീരുന്നില്ല, കൂടുതൽ പ്രമുഖ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വരുന്നെന്നാണ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വെളിപ്പെടുത്തിയത് .
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിന് മുന്നോടിയായി സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കൾ മാത്രമല്ല , ഇടതുമുന്നണിയിൽ നിന്നും ബിജെപിയിൽ ചേരുമെന്നാണ് സുരേന്ദ്രൻ പറയുന്നത് .

ഈ പാർട്ടികളുടെ സംസ്ഥാന നേതാക്കൾ മാത്രമല്ല ജില്ലാ നേതാക്കളും വരുന്നുണ്ട് . കൊല്ലത്തെ ചില കോൺഗ്രസ് നേതാക്കൾ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് നേരത്തെ തുറന്നുപറഞ്ഞിരുന്നു.

ഇടുക്കിയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവും ദേവികുളം മുൻ എംഎൽഎയുമായ എസ് രാജേന്ദ്രൻ ബിജെപിയോട് അടുക്കുന്നു എന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് അദ്ദേഹം തന്നെ നിഷേധിച്ചു . എന്നാൽ കഴിഞ്ഞദിവസം പാർട്ടി മെമ്പർഷിപ്പ് പുതുക്കാൻ രാജേന്ദ്രൻ തയ്യാറാവത്തോടെ വീണ്ടും അഭ്യൂഹങ്ങൾ പ്രചരിച്ചു.

അതിന് പിന്നാലെയാണ് സുരേന്ദ്രന്റെ വെളിപ്പെടുത്തൽ വന്നത് . കഴിഞ്ഞയാഴ്ചയാണ് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നത്.

ഈമാസം, 15ന് പത്തനംതിട്ടയിലും 19ന് പാലക്കാട്ടും നടക്കുന്ന പരിപാടിയിലായിരിക്കും മോദി പങ്കെടുക്കുക. നേരത്തെ 17നും 15നും എത്തുമെന്നാണ് അറിയിച്ചിരുന്നത്. എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് 15ന് പത്തനംതിട്ടയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പതിനായിരങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്ന് സുരേന്ദ്രൻ അവകാശപ്പെട്ടു .

19 ആം തീയതി രാവിലെ 10 മണിക്ക് പാലക്കാട് ഗവ.മോടൽ സ്‌കൂൾ പരിസരത്തു നിന്ന് കോട്ടമൈതാനം അഞ്ചുവിളക്ക് വരെ പ്രധാനമന്ത്രി റോഡ്‌ഷോ നടത്തുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു . സുരേന്ദ്രൻ പറഞ്ഞതനുസരിച്ചാണെങ്കിൽ പല ജില്ലാ കളിലെയും കോൺഗ്രസ്സ് നേതാക്കൾ ബിജെപിയിലെത്തും .

അതാരൊക്കെയാണെന്ന് കാത്തിരുന്ന് കാണാം . ഏതായാലും ഒരു കാര്യം ശരിയാണ് ചാണകം ചവിട്ടാൻ കാത്തിരിക്കുന്ന കോൺഗ്രസ്സുകാർ അധികാരത്തിന്റെ അപ്പക്കഷണത്തിനായി വായിൽ വെള്ളമൂറി നടക്കുന്നവരാണ് .

അവർ തിരിച്ചറിഞ്ഞിട്ടുണ്ട് ഇനിയൊരു പത്തു വർഷത്തേയ്ക്ക് കോൺഗ്രസ്സ് കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിൽ വരത്തില്ലന്ന് . അധികാരമില്ലാത്ത കോൺഗ്രസ്സുകാർക്ക് എത്ര നാൾ പിടിച്ചുനിൽക്കാനാകും ? അത് കോൺഗ്രസ്സിന് മാത്രമല്ല , ലീഗിനും കേരള കോൺഗ്രസ്സിനും അധികാരമുണ്ടെങ്കിലേ പറ്റൂ .

Leave a Reply

Your email address will not be published. Required fields are marked *