Your Image Description Your Image Description
Your Image Alt Text

ദിനപ്രതി ഒരു ഡസൻ നേതാക്കളും പ്രവർത്തകരുമാണ് കോൺഗ്രസ് പാർട്ടി വിട്ട് ബിജെപി പാളയത്തിലേക്ക് എത്തുന്നത് ഇതിനധികം പറയുന്നു വഴിയേ വെറുതെ പോകുന്നവന് പോലും അംഗത്വം കൊടുക്കുന്ന കാലം ആണ്. . . പക്ഷെ ഇപ്പോഴും പൂർണമായും എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ബിജെപിക്ക് സാധിച്ചട്ടില്ല. . . . . മറ്റു പാർട്ടികൾ എല്ലാം താനെന്ന പ്രചാരണവവും തുടങ്ങി കഴിഞ്ഞു,. . . ഇപ്പോൾ എറണാകുളം മണ്ഡലത്തിൽ ബിജെപിക്ക് അണികളും നാല് തർപ്പ വലിച്ച് കെട്ടിയ ഒരു കമ്മിറ്റി ഓഫീസും മാത്രമേ മിച്ചമുള്ളു. . . സ്ഥാനാർഥി എവിടെ എന്ന ചോദിച്ചാൽ അണികൾ കേ മലർത്തും, , , ,അത്രക്കും ഗതികെട്ട അവസ്ഥയിൽ ആണ്. . . . പറയുമ്പോൾ വലിയ മഹിമയും പാരമ്പര്യവും ഒക്കെ പൊക്കി പിടിക്കും എന്നാൽ ഇക്കാര്യത്തിൽ അല്പം പുറകോട്ടാണ്. . .

എറണാകുളത്ത് യുഡിഎഫും എല്‍ഡിഎഫും പ്രചാരണത്തില്‍ തകര്‍ക്കുകയാണ്. എന്നാല്‍ ബിജെപി ഇപ്പോഴും കളത്തിന് പുറത്താണ്. ഇതുവരെ സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തില്‍ പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് വിഷയം,. . . .. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ദേശീയ തലത്തില്‍ പ്രഖ്യാപിച്ചിട്ടും അതില്‍ എറണാകുളം ഉള്‍പ്പെടെ കേരളത്തിലെ ശേഷിക്കുന്ന നാല് സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളില്ല.

അതേസമയം ആരെ മത്സരിപ്പിക്കുമെന്ന ആശങ്കകകള്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനുണ്ട്. എന്തായാലും ഇവരുടെ ശങ്ക അവസാനിക്കുമ്പോൾ തിരഞ്ഞെടുപ്പ് കഴിയാതെ ഇരുന്നാൽ മതിയായിരുന്നു, . . . . സംവിധായകന്‍ മേജര്‍ രവി അടക്കമുള്ളവര്‍ സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലുണ്ടെന്നാണ് വിവരം. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്ന കാര്യത്തിലാണ് പ്രശ്‌നങ്ങള്‍ ഉള്ളത്. വിജയസാധ്യത കുറഞ്ഞ മണ്ഡലമായിട്ടാണ് ബിജെപി നേതൃത്വം എറണാകുളത്തെ കാണുന്നത്. ഓ അപ്പൊ അതാണല്ലേ കാരണം സ്ഥാനാർത്ഥിയെ നിർത്താത്തത്. . . അപ്പൊ എട്ടുനിലയിൽ പൊട്ടുമെന്ന കാര്യത്തിൽ അവർക്ക് തന്നെ ബോധ്യം ഉണ്ട് അല്ലെ. . . . .

ബിജെപിക്ക് എറണാകുളം അല്ലാതെ കൊല്ലം, ആലത്തൂര്‍, വയനാട് മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. എറണാകുളത്ത് മാത്രം നാലോളം ബിജെപി നേതാക്കള്‍ പാര്‍ട്ടിയുടെ സാധ്യത പട്ടികയിലുണ്ട്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് മറുകണ്ടം ചാടുന്നവരെ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടിയാണ് ഈ സീറ്റുകള്‍ ഒഴിച്ചിരിക്കുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്.

കേരള കോണ്‍ഗ്രസിന്റെ ഉപവിഭാഗങ്ങളില്‍ നിന്നുള്ള ക്രൈസ്തവ നേതാക്കളില്‍ ഒരാളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനും സ്ഥാനാര്‍ത്ഥിയാക്കാനുമുള്ള ചര്‍ച്ചകള്‍ സജീവമാണ്. അതേസമയം ഈ നീക്കം പരാജയപ്പെട്ടാല്‍ ബിജെപിയുടെ സംസ്ഥാന രാഷ്ട്രീയത്തിലെ ഏതെങ്കിലും പ്രമുഖനെ തന്നെ ഇവിടെ മത്സരിപ്പിക്കാനാണ് ശ്രമം.

അതേസമയം അടുത്തിടെ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിതനായ ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിയെ സജീവമായി പരിഗണിക്കുന്നുണ്ട്. എന്നാല്‍ എറണാകുളത്ത് വിജയസാധ്യത കുറവായതിനാല്‍ അദ്ദേഹം മത്സരിക്കുമോ എന്ന് വ്യക്തമല്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച് മുതിര്‍ന്ന നേതാവ് സി രഘുനാഥിനൊപ്പമാണ് മേജര്‍ രവി പാര്‍ട്ടിയിലെത്തിയത്. ഡിസംബറിലായിരുന്നു ഇരുവരുടെയും പാര്‍ട്ടി പ്രവേശം. രഘുനാഥിനെ ബിജെപി ദേശീയ കൗണ്‍സില്‍ അംഗമാക്കിയിരുന്നു. അതുപോലെ മേജര്‍ രവിയെ സംസ്ഥാന വൈസ് പ്രസിഡന്റുമായി നിയമിക്കുകയായിരുന്നു.

ബിജെപി മുന്നോട്ട് വെക്കുന്ന തീവ്ര ദേശീയത വിഷയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ മേജര്‍ രവി മത്സരിക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. സുരേഷ് ഗോപി ചലച്ചിത്ര മേഖലയില്‍ നിന്ന് തൃശൂരില്‍ മത്സരിക്കുന്നുണ്ട്. വീണ്ടുമൊരാളെ സിനിമ മേഖലയില്‍ നിന്ന് പരിഗണിക്കണോ എന്ന ആശയക്കുഴപ്പവും നേതൃത്വത്തിനുണ്ട്. . . സുരേഷ് ഗോപിയെ കൊണ്ട് തന്നെ നിങ്ങൾക്ക് മതിയായില്ലേ?

കെഎസ് രാധാകൃഷ്ണന്റെ പേരും സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. സാധ്യത പട്ടികയില്‍ അദ്ദേഹത്തിന്റെ പേരുമുണ്ടായിരുന്നു. മത്സരിക്കാന്‍ അദ്ദേഹം താല്‍പര്യം അറിയിച്ചില്ല. എഎന്‍ രാധാകൃഷ്ണനും പ്രതീക്ഷയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *