Your Image Description Your Image Description

നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സ വകുപ്പ് – ഹോമിയോപ്പതി വകുപ്പ് ആയുഷ് എച്ച്.ഡബ്യു.സി ഡിസ്പെൻസറിലേക്കുള്ള ജി.എൻ.എം മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. പ്രതിമാസവേതനം 15,000 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്സ്.

ഒഴിവുകളുടെ എണ്ണം 31. താല്പര്യമുള്ളവർ ബയോഡാറ്റയും ഫോട്ടോയും അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ ജനുവരി അഞ്ചിന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം.

http://nam.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും അപേക്ഷാ ഫോം ലഭിക്കും. ജനുവരി 10 ന് രാവിലെ 11 മണിക്ക് ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിൽ അഭിമുഖം നടക്കും. ഫോൺ: 8113028721.

Leave a Reply

Your email address will not be published. Required fields are marked *