Your Image Description Your Image Description

കാവനൂരിൽ നിയന്ത്രണം വിട്ട കാർ വീടിന്റെ മുറ്റത്തേക്ക് ഇടിച്ചുകയറി. കാർ ഡ്രൈവർ മുഹമ്മദ് അലി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം. വീടിന്റെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ച ശേഷമാണ് കാർ നിശ്ചലമായത്. ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്.

അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാർ റോഡിൽ നിന്ന് തിരിയാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നടുമുറ്റത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ബഹളം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാർ ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്തെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *