Your Image Description Your Image Description
Your Image Alt Text

കെ കരുണാകരന്റെ മകൾ പദ്മജ കോൺഗ്രസ് വിട്ടിട്ടു ഒരാഴ്ചയാകാൻ പോകുന്നു. പദ്മജ തിരികെ കോൺഗ്രസിൽ എത്തുമെന്നും പ്രതീക്ഷ കൈവിടാത്ത ഒരു പാഠം കോൺഗ്രസ്സുകാരുണ്ട്. പദ്മജ കാരണം കോൺഗ്രസിന്റെ പാരമ്പര്യവും അഭിമാനവും ഇല്ലാതാകരുത് എന്ന് നിര്ബന്ധമുള്ളവർ. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു ബി ജെ പിക്കുളളിൽ പദ്മജയോ, പദ്മജ വന്നതിൽ ബി ജെ പി സംസ്ഥാന ഘടകമോ അത്ര സംതൃപ്തരല്ല. സുരേഷ്ഗോപിയ് വഴി ഡൽഹിയിലേക്ക് കെട്ടിയിറങ്ങിയതാണ് പദ്മജ. സംസ്ഥാനഘടകത്തിനു വിവരം ലഭിക്കുന്നത് അവസാനവേളയിൽ മാത്രം. അതുകൊണ്ടു തന്നെ തിരികെ വരൻ കോൺഗ്രസ് വാതിലുകൾ കൊട്ടിയടച്ചിട്ടുമില്ല. പദ്മജ പാർട്ടി വിട്ടത് അവർക്കു ഗുണ ചെയ്തുവോ എന്ന് ഒരു വട്ടം കൂടി ആലോചിക്കണമെന്ന അഭിപ്രായം ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ശക്തമാകുകയാണ്. എല്ലാം കഴിഞ്ഞയാഴ്ച വരെ പദ്മജയെന്ന കോൺഗ്രെസ് നേതാവിനെ ആരാധനയോടെ നോക്കി കണ്ടവർ.
കെ കരുണാകരനും കെ മുരളീധരനും കോൺഗ്രസ് കുടുംബത്തിൽ നിന്ന് പടിയിറങ്ങിയപ്പോഴും കോൺഗ്രസ്സ് കുടുംബത്തിൽ പത്മജ ഉറച്ച് നിന്നു.ആ പദ്മജ ഇന്ന് എവിടെ നില്കുന്നു അതിരൂക്ഷ വിമർശനമാണ് പദ്മാജാക്കെതിരെ സോഷ്യൽ മീഡിയിൽ.
എന്ത് കൊണ്ട് നിങ്ങൾ അന്ന് കോൺഗ്രസ്സിനൊപ്പം നിലപാട് എടുത്തു എന്ന് ചിന്തിക്കേണ്ട ഏറ്റവും ഉചിതമായ സമയമാണ് ഇത്. നിങ്ങളുടെ അച്ഛനും സഹോദരനും തെറ്റ് തിരുത്തി കോൺഗ്രസ്സിൽ എത്തി. പക്ഷെ ഇന്ന് നിങ്ങൾ കൂട്ട് കൂടിയിരിക്കുന്നത് രാജ്യദ്രോഹികളുടെ ഒപ്പമാണ് എന്ന് കുറഞ്ഞ പക്ഷം തിരിച്ചറിയേണ്ടിയിരിക്കുന്നു. BJP യെപ്പറ്റി നിങ്ങൾക്ക് കൂടുതൽ അറിയില്ല എന്ന് കഴിഞ്ഞ ദിവസം പദ്മജ പറയുകയും ചെയ്തു. പിന്നെ എന്തിൻ്റെ പേരിലാണ്, ഈ കൂടി ചേരൽ എന്നത് സംശയത്തിന് ഇടനൽകുന്നു.കാലങ്ങളായി പദ്മജ പൊതു സമരവേദിയിലോ, work at home Politics ൽ നിന്ന് കൊണ്ട് ഒരു മീഡിയയിലോ ഒരു ശക്തമായ അഭിപ്രായപ്രകടനം പോലും നടത്തിയിട്ടില്ല. എന്നിട്ടും കോൺഗ്രസ് പാർട്ടി നിങ്ങളെ കൂടെ ചേർത്ത് നിർത്തിയിരുന്നു. പരമാവധി സൗകര്യങ്ങളും സ്ഥാനമാനങ്ങളും അംഗീകാരങ്ങളും നിങ്ങൾക്ക് പാർട്ടി നൽകിയിട്ടുണ്ട്.
പദ്മജക്കെതിരെ സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ തുടരുകയാണ്
ഇന്ന് ഈ തെരഞ്ഞെടുപ്പ് വേളയിൽ BJP യുടെ ദുഷ്ടലാക്കിൽ അവരുടെ അടിച്ച് തെളിക്കാരിയുടെ റോളിൽ വെറും കറിവേപ്പിലയായി നിങ്ങൾ മാറുകയാണ്. ഈ തെരഞ്ഞെടുപ്പ് വേളയിൽ നിങ്ങളുടെ അച്ഛനെ അപമാനിക്കുവാൻ അച്ചാരം വാങ്ങിയിരിക്കുന്ന മകളായി നിങ്ങൾ മാറിയിരിക്കുന്നു.
ലീഡറുടെ മകൾ എന്ന യോഗ്യത അല്ലാതെ മറ്റൊന്നും കൈമുതൽ ഇല്ലാതിരുന്നിട്ടും പാർട്ടി നിങ്ങളെ പരിഗണിച്ചില്ലേ?
അതും നിങ്ങൾ യഥാർത്ഥത്തിൽ അർഹിക്കുന്നതിലും എത്രയോ മടങ്ങ്!

ഇത്ര രാഷ്ട്രീയ വിദ്യാഭ്യാസം കുറഞ്ഞ നിങ്ങൾക്ക് പാർട്ടി അനേകം പദവികൾ നൽകിയിട്ടും പാർട്ടി നിങ്ങളെ പരിഗണിച്ചില്ലെന്ന് ഇപ്പോൾ വിലപിക്കുന്നത് ആത്മ വഞ്ചന അല്ലേ?
ബിജെപിക്കൊപ്പം പോകാൻ ഒരു കാരണം ഒത്തുവരാൻ കുറച്ചു കാലമായി നിങ്ങൾ കാത്തിരിക്കുകയായിരുന്നു എന്നതല്ലേ സത്യം? ബിജെപിയെ കോൺഗ്രസ്സ്, സിപിഎം ഒക്കെ പോലെ കേവലം രാഷ്ട്രീയ പാർട്ടി മാത്രമായിട്ടാണ് കാണുന്നതെങ്കിൽ നിങ്ങൾക്ക് രാഷ്ട്രീയ ബോധത്തിൽ LKG നിലവാരം പോലുമില്ല എന്നാണ് അർത്ഥം!
ഇതൊക്കെയാണ് പദ്മജയ്ഇത്രെ വന്ന പോസ്റ്റുകളിൽ അല്പമെങ്കിലും ഇവിടെ അവതരിപ്പിക്കാൻ പറ്റുന്നവ. അല്ലാത്ത എത്രയോ എണ്ണം കോൺഗ്രെസ്കാർ പടച്ചു വിടുന്നുണ്ട്.

ബിജെപി പ്രവേശനത്തിന്റെ പേരില്‍ സഹോദരി പദ്മജ വേണുഗോപാലിനോടു കൊമ്ബു കോര്‍ത്തു നില്‍ക്കുകയാണ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ മുരളീധരന്‍. പദ്മജയ്ക്കു പാര്‍ട്ടി ഒട്ടേറെ അവസരങ്ങള്‍ നല്‍കിയെന്നും അതെല്ലാം മറന്നാണ് ബിജെപി പ്രവേശനമെന്നുമാണ് മുരളി പറയുന്നത്. എന്നാല്‍ അവഗണന സഹിക്കാനാവാതെയാണ് കോണ്‍ഗ്രസ് വിട്ടതെന്ന് പദ്മജയും പറയുന്നു. കേരളത്തിലെ കോണ്‍ഗ്രസിലെ അതികായനായിരുന്ന കെ കരുണാകരന്റെ മക്കള്‍ ഇങ്ങനെ നേര്‍ക്കുനേര്‍ നില്‍ക്കുമ്ബോള്‍ ഇവരുടെ തിരെഞ്ഞെടുപ്പ് രാഷ്ട്രീയം ഇങ്ങനെയാണ്;

കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന മുകുന്ദപുരത്താണ് പദ്മജ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിനു ഹരിശ്രീ കുറിച്ചത്. കന്നിയങ്കത്തില്‍ പക്ഷേ, സിപിഎമ്മിലെ ലോനപ്പന്‍ നമ്ബാടനോട് 1,17,097 വോട്ടിനു തോല്‍ക്കാനായിരുന്നു യോഗം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സിപിഐയിലെ വിഎസ് സുനില്‍ കുമാറിനോടു 2021ല്‍ പി ബാലചന്ദ്രനോടും പദ്മജ തോറ്റു. ഇത്രയേ ഉള്ളൂ പദ്മജയുടെ രാഷ്ട്രീയ നേട്ടങ്ങൾ.

ഇതുവരെ 12 തെരഞ്ഞെടുപ്പുകളാണ് മുരളീധരന്‍ മത്സരിച്ചത്. ഏഴു തവണ ലോക്‌സഭയിലേക്കും അഞ്ചു വട്ടം നിയസഭയിലേക്കും. കോണ്‍ഗ്രസ്, ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ്, എന്‍സിപി എന്നിങ്ങനെ മൂന്നു പാര്‍ട്ടികളില്‍ ആയിട്ടായിരുന്നു മുരളിയുടെ മത്സരങ്ങള്‍. ഇതില്‍ ആറെണ്ണത്തില്‍ ജയിക്കുകയും ആറെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തതു. പദ്മജയാവട്ടെ രണ്ടു വട്ടം നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ചു. മൂന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയി ആയിരുന്നെങ്കിലും ഒരു തവണ പോലും ജയിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *