Your Image Description Your Image Description

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​നു​ള്ള അ​ധി​ക ക​ട​മെ​ടു​പ്പി​ൽ സ​മ​വാ​യ​മാ​യി​ല്ല. കേ​ര​ള​ത്തി​ന് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ 5,000 കോ​ടി ന​ല്കാ​മെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഫോ​ർ​മു​ല കേ​ര​ളം ത​ള്ളി. 10,000 കോ​ടി രൂ​പ ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടു.  കേരളത്തിന് 5000 കോടി ഈ മാസം നല്‍കാം.ഇത് അടുത്ത വർഷത്തെ പരിധിയിൽ നിന്ന് കുറയ്ക്കും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരളം വഴി കണ്ടെത്തണമെന്നും  കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍ 10,000 കോടി രൂപ ഉടൻ നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടു.വായ്പയെടുക്കാനുള്ള കേരളത്തിൻറെ  അവകാശം ഹനിക്കുന്നതാണ് കേന്ദ്ര നിലപാടെന്ന് കേരളം വാദിച്ചു.

കേന്ദ്രം വാഗ്ദാനം ചെയ്ത 5000 കോടി വാങ്ങിക്കൂടെ എന്ന് കോടതി ചോദിച്ചു.വിശദ വാദം കേൾക്കൽ വേണമെന്ന് കേരളം ആവശ്യപ്പെട്ടു.ഹർജിയിൽ വാദം നടക്കട്ടെ എന്ന് കേന്ദ്രവും നിലപാടെടുത്തു. ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സ് കെ.​വി. വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വി​ഷ​യം പ​രി​ഗ​ണി​ച്ച​ത്. വാ​യ്പാ​പ​രി​ധി​യി​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​ന്നു രാ​വി​ലെ 10.30 ന് ​നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ചൊ​വ്വാ​ഴ്ച നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

എല്ലാ സംസ്ഥാനങ്ങളോടും ഒരേ നിലപാടാണെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളുടെ ആവശ്യവും പരിഗണിക്കേണ്ടി വരുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. സർക്കാരുകൾ തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നതോടെയാണ് വിഷയത്തിൽ വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്. അടുത്ത വ്യാഴാഴ്ച സർക്കാരുകളുടെ വാദം കേട്ടതിന് ശേഷം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാമെന്ന് കോടതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *