Your Image Description Your Image Description

ന്യൂഡല്‍ഹി: ടി.എന്‍. പ്രതാപനെ കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിൽ തൃശൂരിൽനിന്ന് പ്രതാപൻ മത്സരിക്കുമെന്ന് ആദ്യഘട്ടത്തിൽ പ്രചാരണമുണ്ടായിരുന്നെങ്കിലും കോൺഗ്രസിന്റെ ‘സർപ്രൈസ്’ പട്ടിക വന്നപ്പോൾ പ്രതാപനു സീറ്റില്ലായിരുന്നു. പകരം കെ.മുരളീധരനാണ് തൃശൂരിൽ നറുക്കു വീണത്.

വടകരയിലെ സിറ്റിങ് എംപിയായ മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരിന്നു, ഇതിന് പിന്നാലെയാണ് നടപടി. പ്രതാപനെ വര്‍ക്കിങ് പ്രസിഡന്റാക്കാനുള്ള നിര്‍ദേശം എ.ഐ.സി.സി. പ്രസിഡന്റ് അംഗീകരിച്ചു. നിയമനം സംബന്ധിച്ച് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പത്രക്കുറിപ്പ് ഇറക്കി.

2019ലെ തിരഞ്ഞെടുപ്പിൽ മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം (93,633) നേടിയാണ് പ്രതാപൻ ലോക്സഭയിലേക്ക് എത്തിയത്. 4,15,084 വോട്ടുകളാണ് പ്രതാപൻ അന്ന് നേടിയത്. നാലുതവണ എംഎ‍ൽഎയായ പ്രതാപന്റെ വ്യക്തിബന്ധവും ഭൂരിപക്ഷത്തിൽ പ്രതിഫലിച്ചിരുന്നു. നിലവില്‍ രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരാണ് കെ.പി.സി.സിക്കുള്ളത്. കൊടിക്കുന്നില്‍ സുരേഷ് എം.പിക്കു പുറമേ കല്‍പറ്റ എം.എല്‍.എ. ടി. സിദ്ദിഖും കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റാണ്.

Leave a Reply

Your email address will not be published. Required fields are marked *