Your Image Description Your Image Description
Your Image Alt Text

ഈ പത്മജ തമാശ പറയാൻ മിടുക്കിയാണെന്ന് ഇപ്പോഴാ മനസ്സിലായത് , ഇന്നലെ അവർ പറഞ്ഞത് ഈ വർഷത്തെ ഏറ്റവും വലിയ തമാശയാണ് . ബിജെപിയും കോൺഗ്രസും ഒരുപോലെയാണെന്നും കെ മുരളീധരനും മറ്റു പല കോൺഗ്രസുകാരും സമീപഭാവിയിൽ ബിജെപിയിലേക്ക് വരുമെന്നും പറഞ്ഞത്.

തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാൽ കോൺഗ്രസിൽ നിന്ന്‌ ബിജെപിയിൽ എത്തുന്നവരുടെ ലിസ്‌റ്റ്‌ കണ്ടാൽ എല്ലാവരും ഞെട്ടും. അപ്പോഴേക്കും ഞാനൊക്കെ ഒതുങ്ങിപ്പോയിട്ടുണ്ടാകും. പ്രമുഖന്മാരാണ്‌ വരുന്നതെന്നും തൃശൂരിൽ മാധ്യമപ്രവർത്തകരോട്‌ പത്മജ വച്ചങ്ങു താങ്ങി . അപ്പോൾ പത്മജയ്ക്ക് ഇപ്പോഴേ തോന്നി തുടങ്ങി സമീപ ഭാവിയിൽ തന്നെ ഒതുങ്ങിപോകുമെന്ന് .

പത്മജ പറഞ്ഞതിൽ ഒരു കാര്യം ശരിയാണ് ,‘പഴയ കോൺഗ്രസുകാരാണ്‌ ഇപ്പോൾ ബിജെപിയിലുള്ളവരിൽ അധികവുമെന്ന് . രണ്ടു കൂട്ടരും ഒരുപോലെയാണ്‌. അതുകൊണ്ട്‌ രണ്ടു പാർടിയും തമ്മിൽ വലിയ വ്യത്യാസമില്ല. ഞാൻ പാർടി നോക്കിയോ ജാതിയും മതവും നോക്കിയോ പ്രവർത്തിക്കുന്നയാളല്ല. ഇനിയും അങ്ങനേ ഉണ്ടാകൂ. മുരളീമന്ദിരത്തിലേക്ക്‌ ആർക്കും വരാമെന്നും പത്മജ പറഞ്ഞു.

കഴിഞ്ഞതവണ മത്സരിച്ചപ്പോൾ, മുൻ ഡിസിസി പ്രസിഡന്റുമാരായ ടി എൻ പ്രതാപനും എം പി വിൻസെന്റുമാണ്‌ തന്നെ പരാജയപ്പെടുത്തിയതെനാണവർ പറയുന്നത് . പ്രിയങ്ക ഗാന്ധി തൃശൂരിൽ വന്നപ്പോൾ അവരുടെ വാഹനത്തിൽ കയറ്റാൻ അന്നത്തെ ഡിസിസി പ്രസിഡന്റ്‌ എം പി വിൻസെന്റ്‌ 22.5 ലക്ഷം രൂപ തന്നിൽനിന്ന്‌ വാങ്ങി. ഭീഷണിപ്പെടുത്തിയാണ്‌ പണം വാങ്ങിയത്‌.

എന്നിട്ട്‌ പ്രിയങ്ക ഗാന്ധി വന്നപ്പോൾ വാഹനത്തിൽ കയറ്റിയുമില്ലന്ന് . ഇത് കേൾക്കുമ്പോൾ തന്നെയറിയാം ഗുണ്ടാണെന്ന് . പത്മജയെ പോലുള്ള ഒരാളിൽ നിന്നും പ്രിയങ്കാ ഗാന്ധിയുടെ വണ്ടിയിലെ കേറ്റാമെന്നും പറഞ്ഞു ലക്ഷങ്ങൾ വാങ്ങിക്കുമോ ? അതിശയം തോന്നുന്നു .

എന്ത് വിഢിത്തരങ്ങളാണ് പറയുന്നത് ? ബിജെപിയിലോട്ട് ചെന്നതല്ലേയുള്ളു , അതിന് മുൻപ് ചാണകം തലയിൽ കേറിയോ ? ഇതൊക്കെ കേൾക്കുമ്പോൾ അങ്ങനെയാ തോന്നുന്നേ , അതേസമയം നേതാക്കളുടെയും അണികളുടെയും ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്ക്‌ തടയാനാകാത്ത കഴിവുകേട്‌ മറയ്ക്കാൻ മറ്റുള്ളവരെ പഴിചാരുകയാണ് കോൺഗ്രസ്‌ നേതൃത്വം.

ആശയപരമായും സംഘടനാപരമായും കോൺഗ്രസ്‌ നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാൻ കഴിയാതെ സ്വന്തം പാർടിയിലെ പ്രശ്നങ്ങളുടെ ഉത്തരവാദിത്വം മറ്റുള്ളവർക്കാണെന്ന്‌ സ്ഥാപിക്കാനാണ്‌ അവരുടെ ശ്രമം.

നിയമസഭാ തെരഞ്ഞെടുപ്പ്‌ തോൽവിയെത്തുടർന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രനെയും രമേശ്‌ ചെന്നിത്തലയെയും നാണംകെടുത്തി ഓടിച്ചശേഷം കെ സുധാകരനും വി ഡി സതീശനും കസേര കൈയേറിയതോടെ കൊഴിഞ്ഞുപോക്ക്‌ വർധിച്ചെന്ന വാദം കോൺഗ്രസിലെ ഒരു വിഭാഗം ശക്തമായി മുന്നോട്ടുവയ്ക്കുന്നുണ്ട് .

മുൻ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയാണ്‌ പത്മജ വേണുഗോപാലിനെ ബിജെപിയിൽ എത്തിച്ചതെന്ന വി ഡി സതീശന്റെ വാദം മറ്റു ചില ചോദ്യങ്ങൾകൂടി ഉയർത്തുന്നുണ്ട്‌. ബിജെപിയിൽ പൊക്കോളാൻ കെ മുരളീധരൻ അനുമതി നൽകിയിരുന്നെന്ന്‌ പത്മജ വെളിപ്പെടുത്തിയിട്ടുണ്ട്‌.

ഈ അടുത്ത സമയത്ത് തന്നെ എത്ര പേരാണ് ബിജെപി പാളയത്തിലെത്തിയത് ? തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റായിരുന്ന ജി രാമൻനായർ മുതൽ നിരവധിപേരാണ് പോയത് . കെ സുധാകരന്റെ ഉറ്റ അനുയായി സി രഘുനാഥ്‌ ബിജെപിയിൽ എത്തിയശേഷം കേരളത്തിലെ ആറു ജില്ലയിൽ തങ്ങി കോൺഗ്രസിന്റെ പ്രമുഖ നേതാക്കളുമായി ചർച്ച നടത്തി ബിജെപിയിലേക്കുള്ള പാലം പണിഞ്ഞിട്ടിരിക്കുകയാണ് . ഇനിയും ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ബിജെപിയിലെത്താം .

Leave a Reply

Your email address will not be published. Required fields are marked *