Your Image Description Your Image Description
Your Image Alt Text

കഴിഞ്ഞ തവണ കോയമ്പത്തൂരിലും മധുരയിലും മത്സരിച്ച പാർട്ടി രണ്ട്‌ സീറ്റിലും വിജയിച്ചിരുന്നു. ഇത്തവണ കോയമ്പത്തൂർ സീറ്റിന്‌ പകരം ഡിണ്ടിഗലിൽ മത്സരിക്കാനുള്ള മുന്നണി തീരുമാനം പാർട്ടി ഏറ്റെടുക്കുകയായിരുന്നു.
ഇതോടെ തമിഴ്‌നാട്ടില്‍ ഇന്ത്യ മുന്നണിയിൽ സി പി എമ്മിനൊപ്പം ഡിഎംകെ -കോണ്‍ഗ്രസ് മത്സരരംഗത്തിറങ്ങുമ്പോൾ , കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം മുന്നണിയുമായി സഹകരിക്കും. പക്ഷെ മത്സരത്തിനിറങ്ങില്ല.

തമിഴ്നാട്ടില്‍ ഇന്ത്യ കൂട്ടായ്‌മയിലെ ഡിഎംകെയും സഖ്യകക്ഷിയായ കോണ്‍​ഗ്രസും തമ്മില്‍ സീറ്റ് വിഭജനത്തിന് ധാരണയായതും കോൺഗ്രസിന് ആശ്വാസമായിട്ടിട്ടുണ്ട്. ഉള്ള സീറ്റെല്ലാം ബംഗാളിലെ മമത മോഡലിൽ ഡി എം കെ കൊണ്ടുപോകുമെന്നൊരു ആശങ്ക കോൺഗ്രസ് പാളയത്തിലുണ്ടായിരുന്നു. അതുപരിഹരിച്ചു കിട്ടി. . 39 ലോക്‌സഭാ സീറ്റില്‍ തമിഴ്നാട്ടിലെ ഒമ്പത് സീറ്റിലും പുതുച്ചേരിയിലെ ഒരു സീറ്റിലും കോണ്‍​ഗ്രസ്‌ മത്സരിക്കും. 2019ല്‍ പത്തില്‍ ഒമ്പത് സീറ്റിലും കോണ്‍​ഗ്രസ് വിജയിച്ചിരുന്നു.കഴിഞ്ഞതവണ തമിഴ്നാട്ടില്‍ ഒമ്പതുസീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ഇത്തവണ ഏഴുസീറ്റില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന തീരുമാനത്തിലാണ് ഡി.എം.കെ.ഇത് വരെ ഉറച്ചു നിന്നത്. മാത്രമല്ല അനുവദിക്കുന്ന സീറ്റുകളില്‍ ഒന്ന് കമലഹാസന്റെ പാർട്ടിക്ക് നല്‍കണമെന്ന ഉപാധിയും വെച്ചു, ഇത് നിലനില്‍ക്കുകയാണെങ്കില്‍ ആറു സീറ്റ് മാത്രമാവും എന്നത് കോണ്‍ഗ്രസുമായുള്ള ചർച്ചകളെ ഉലച്ചിരുന്നു. ഒടുവിൽ കമല ഹസൻ തന്റെ പാർട്ടിക്ക് ലോക്സഭാ സീറ്റ് വേണ്ട എന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് കോൺഗ്രസിന് സ്വാസം വീണത്.

മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാക്കളായ കെ സി വേണു​ഗോപാല്‍, അജോയ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനും തമിഴ്നാട് കോണ്‍​ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ കെ സെല്‍വപെരുന്താ​ഗൈയും ചേര്‍ന്നാണ് അന്തിമ തീരുമാനത്തിലെത്തിയത്. തമിഴ്‌നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തില്‍ ഇത്തവണ കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം സഹകരിക്കും. പക്ഷെ, മത്സരത്തിന് ഇല്ലെന്ന് നടന്‍ വ്യക്തമാക്കി.

മക്കള്‍ നീതി മയ്യത്തിന് 2025ല്‍ ഒരു രാജ്യസഭാ സീറ്റ് വാഗ്ദാനം ലഭിച്ചതോടെയാണ് മത്സര രംഗത്തു നിന്നുള്ള പിന്‍മാറ്റം എന്നാണ് വാര്‍ത്തകള്‍. കമല്‍ ഹാസന്റെ പാര്‍ട്ടി പിന്‍മാറിയതോടെ ലഭിച്ച ലോക് സഭാസീറ്റ് കോണ്‍ഗ്രസിന് കൈമാറാന്‍ കഴിയും എന്നതാണ് സീറ്റ് വിഭജന ചര്‍ച്ചയിലെ മെച്ചം . ഈ ഒരു സീറ്റ് കോണ്‍ഗ്രസിന് നല്‍കുന്നതില്‍ നിന്നും വിഭജിക്കണം എന്നായിരുന്നു നേരത്തെ ഡി എം കെ നിലപാട് വെച്ചത്.

രാജ്യസഭാ സീറ്റ് വാഗാദനം ലഭിച്ച കാര്യം മക്കള്‍ നീതി മയ്യം പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണാചലം വെളിപ്പെടുത്തിയിട്ടുണ്ട്. ഡിഎംകെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം. ഇത്തവണ മത്സരത്തിനില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

”താനോ തന്റെ പാര്‍ട്ടിയോ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, എന്നാല്‍ ഡിഎംകെ സഖ്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. സഹകരണം ഏതെങ്കിലും സ്ഥാനത്തിന് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണ്” എന്ന് കമല്‍ഹാസന്‍ പ്രതികരിച്ച ഇന്ത്യ സഖ്യത്തിന്റെ താര പ്രചാരകനായിരിക്കും കമല്‍ ഹാസന്‍.

അതെ സമയം തമിഴ്നാട്ടിൽ മെമ്പർഷിപ് കാംപയ്ൻ തകർത്തു മുന്നോട്ടു പോകുന്ന വിജയിന്റെ പാർട്ടിയോ ശ്രദ്ധാകേന്ദ്രമാകുന്നുണ്ട്. ഇത്തവണ തിരെഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നതാണ് പാർട്ടിയുടെ തീര്യ്മാനം.
ഇനി ബി ജെ പി യുടെ തമിഴക സ്വപനങ്ങളെക്കുറിച്ചു പറയാം

പ്രധാനമന്ത്രി കേരളത്തിൽ മൂന്നു വട്ടം അടുപ്പിച്ചു വന്നു. ഇനിയും വരും. എന്നിട്ടും ബി ജെ പി ക്കു കിട്ടിയ അകെ സ്വത്തു പദ്മജയാണ് . ഒപ്പം കോണ്ഗ്രറ്റസ്സിൽ നിന്ന് ഒരു എം എൽ എ പോലും അടര്തിയെടുക്കാൻസാധിക്കാത്തതിൽ കിട്ടി ഏറെ പഴിവാകുകളും. ഇതോടെ പ്ലേറ്റ് മാറ്റി ചവിട്ടുന്ന ബി ജെ പി അടുത്ത് നോട്ടമിട്ടിരിക്കുന്നതു തമിഴ്നാടാണ്.

ലോക്‌സഭാതിരഞ്ഞെടുപ്പിലൂടെ തമിഴ്‌നാട്ടിൽ ബി.ജെ.പി.യുടെ കരുത്തുതെളിയിക്കാൻ കേരളാ മോഡലിൽ തുടർച്ചയായ സന്ദർശനങ്ങൾ നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി. 15-ന് സേലത്ത് അദ്ദേഹം വീണ്ടും പ്രചാരണത്തിനായെത്തും. കഴിഞ്ഞ ഒരുമാസത്തിനിടെ മൂന്നാംതവണയാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തുന്നത്. ഈ വരവിൽ സേലത്തെയും കന്യാകുമാരിയിലെയും കോയമ്പത്തൂരിലെയും പൊതുയോഗം മോഡി പ്രചാരണപരിപാടിയാക്കും. കോയമ്പത്തൂർ, ഈറോഡ്, സേലം, നാമക്കൽ, കരൂർ മണ്ഡലങ്ങളിലെ വോട്ടർമാരെ അഭിസംബോധനചെയ്യുന്നതിലൂടെ കൊങ്കുനാടുമേഖലയിലെ വോട്ടർമാരെ ആകർഷിക്കാനാണ് തീരുമാനം. ഒരു ലക്ഷത്തിലധികം പ്രവർത്തകരെ യോഗത്തിൽ അണിനിരത്താനുള്ള ശ്രമമാണ് നടക്കുന്നത്.

16-ന് കന്യാകുമാരിയിൽ നടക്കുന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതും വ്യക്തമായ ലക്ഷ്യത്തോടെയാണ്. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം, തെങ്കാശി എന്നിവിടങ്ങളിലെ സ്ഥാനാർഥികളെ യോഗത്തിൽ പരിചയപ്പെടുത്തും. കഴിഞ്ഞ രണ്ട് പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ കന്യാകുമാരിയിൽനിന്നാണ് പ്രധാനമന്ത്രി പ്രചാരണയോഗങ്ങൾ ആരംഭിച്ചിരുന്നത്.

കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് ഭരണം പിടിച്ചതോടെ ദക്ഷിണേന്ത്യയിൽ കയറിപ്പറ്റാനുള്ള ബി.ജെ.പി.യുടെ വഴികൾ നിലച്ചിരുന്നു. ഇതുമനസ്സിലാക്കിയാണ് ലോക്‌സഭാതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയെത്തന്നെ പ്രചാരണത്തിനായി കളത്തിലിറക്കുന്നതെന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രിയുടെ ഒാരോവരവും തിരഞ്ഞെടുപ്പുപ്രചാരണമെന്ന തരത്തിൽ കരുതുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ., ഡി.എം.ഡി.കെ., പി.എം.കെ., പുതിയ തമിഴകം, തമിഴ് മാനില കോൺഗ്രസ്, പുതിയ നീതി കക്ഷി എന്നിവയാണ് ബി.ജെ.പി.യുൾപ്പെടുന്ന എൻ.ഡി.എ.യിലുണ്ടായത്. എന്നാൽ, അണ്ണാ ഡി.എം.കെ. ബന്ധംവിട്ട സാഹചര്യത്തിൽ പി.എം.കെ., ഡി.എം.ഡി.കെ. എന്നിവയെ കൂടെനിർത്താനാണ് പദ്ധതിയിട്ടതെങ്കിലും ചർച്ചകൾ ഇഴയുകയാണ്. നിലവിൽ ജി.കെ. വാസന്റെ തമിഴ് മാനില കോൺഗ്രസും നടൻ ശരത്കുമാറിന്റെ സമത്വമക്കൾ കക്ഷിയും എ.സി. ഷൺമുഖന്റെ പുതിയ നീതി കക്ഷിയും പോലുള്ള ചെറുപാർട്ടികൾമാത്രമാണ് ബി.ജെ.പി.യുമായി സഖ്യത്തിലുള്ളത്. അണ്ണാ ഡി.എം.കെ. വിമതനേതാവ് ഒ. പനീർശെൽവവും ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകവും വൈകാതെ സഖ്യത്തിലെത്തുമെന്നാണ് സൂചന. ഡി എം കെ യുടെയും കോൺഗ്രസിന്റെയും പ്രഭാവത്തിൽ പിന്നോട്ടു നിൽക്കുന്ന പാർട്ടികളാണിപ്പോൾ എൻ ഡി എ യിലുളത്. തമിഴ് നാട്ടിൽ ബി ജെ പി കു ഏറെ താലവേദനയുണ്ടാക്കുന്ന പാർട്ടിയും ഡി എം ക തന്നെയാണ്. ഇതവണയിതാ DMK യും സി പി എമ്മും കോൺഗ്രസ്സും ഒരുമിച്ചിരിക്കുന്നു ബി ജെ പി ക്കെതിരെ.

Leave a Reply

Your email address will not be published. Required fields are marked *