Your Image Description Your Image Description
Your Image Alt Text

ഇനി കോൺഗ്രസ്സിൽ വനിതകൾക്ക് സീറ്റില്ലെന്നു പറഞ്ഞു ഷമ മൊഹമ്മദ് മിണ്ടില്ല. അല്ലെങ്കിലും ക്ഷമ മിണ്ടണമെന്നു കരുതിയതല്ല. പറഞ്ഞു പോയി. ക്ഷമ ഇനി കോൺഗ്രസിനെതിരെ പറയില്ലെന്ന് വി ഡി സതീശൻ തന്നെ പാർട്ടിക്ക് ഉറപ്പ് കൊടുത്തിരിക്കുന്നു. ഒരു പാവം പെൺകുട്ടിയാണ് അതെന്നാണ് സതീശന്റെ പക്ഷം. മാത്രവുമല്ല ക്ഷമ ഇനി കേരളത്തിൽ തന്നെ ശ്രദിച്ചു പ്രവർത്തിക്കുമെന്ന ഉറപ്പും സതീശൻ വാങ്ങി. സതീശൻ അങ്ങനെയാണ് മൃദു ഹൃദയമുള്ള നേതാവാണ്. ഹൃദയാലുവാണ്. പാർട്ടിയിലെ പെൺപുലികൾ ശബ്ദമൊന്നുയർത്തിയാൽ അവരൊന്നും വാടിത്തളർന്ന സതീശൻ സഹിക്കില്ല

എന്നാൽസ് അതീശന്റെ നേരെ വിപരീതമാണ് എക്സ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ സ്വഭാവം. ചില നായർ തറവാടികളെ പോലെ. ഉയർന്നു വരുന്ന പെൺശബ്ദങ്ങളെ തുടക്കത്തിൽ തന്നെ അടിച്ചമർത്തി അവിടിരുത്തും.
ക്ഷമ മുഹമ്മദ് പാർട്ടിയിൽ ആരുമല്ല ഏന് നിഷ്ക്കരുണം തള്ളിപ്പറഞ്ഞതാണ് കെ സുധാകരൻ. അത് കാര്യമാക്കണ്ട, ഇനി സുധാകരൻ പറയുന്നത് ഒന്നും കേട്ട മറ്റെടുക്കേണ്ട എന്നാണ് സതീശൻ ആസ്വാസിപ്പിക്കാനായി പറഞ്ഞത്

സതീശന് വല്ലാണ്ട് കുറ്റബോധമുണ്ട് ഇത്തവണ കൂടുതൽ വനിതകൾക്ക് സീറ്റ് കൊടുക്കാത്തതിന്. കൊടുക്കാൻ സീറ്റ് വേണ്ടേ, എല്ലാ മുതിർന്ന സിറ്റിംഗ് എം പി മാറും കയറി നിന്ന് മത്സരിക്കുകയല്ലേ . എല്ലാം ശരിയാകും . ഇനിയും സമയം കിടക്കുകയല്ലേ. അങ്ങനെ പറഞ്ഞാണ് സതീശൻ ഇപ്പോൾ മഹിളാ കോൺഗ്രീസുകാരെ സമാധാനിപ്പിക്കുന്നത്.

ദീപ്തി മേരി വര്ഗീസിനും, ഷാനിമോൾ ഉസ്മാനും , ആലിപ്പറ്റ ജമീലാക്കും, കെ എ തുളസിക്കും സിമി റോസ്ബെൽ ജോണിനും, വരെ വേണ്ടി ശബ്ദമുയർത്തിയതാണ് സുധാകരന്റെ തീ പാറുന്ന കണ്ണുകൾ ക്ഷമയെ ഭസ്മമാക്കാൻ തിരിഞ്ഞതും. 5 വര്ഷം കഴിഞ്ഞുള്ള അടുത്ത ലോക്സഭാ തിരെഞ്ഞെടുപ്പിൽ ക്ഷമ ഉന്നയിച്ച വാദം ഇവർ പരിഗണിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *