Your Image Description Your Image Description
Your Image Alt Text

എന്ത് കൊണ്ട് ബി ജെ പി യുടെ ഏറ്റവും പുതിയ ഗ്യാരന്റി പൗരത്വ ഭേദഗതി കേരളം നടപ്പാകില്ല എന്ന് പറയുന്നത്. ഒന്ന് ഇത് തിരഞ്ഞെടുപ്പിനു തൊട്ടു മുൻപു തങ്ങളുടെ കുത്തായ്കയായ വർഗീയ വോട്ടുകൾ ചോർന്നു പോകാതിരിക്കാൻ മാത്രം ലക്ഷ്യമിട്ടു കേന്ദ്രസർക്കാർ പുറത്തിറക്കിയ പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം . ഈ വിജ്ഞാപനം പുറത്തു കൊണ്ട്പു വന്നത് തന്നെ ജനങ്ങളെ വിഭജിക്കാനും വർഗീയവികാരം കുത്തിയിളക്കാനു തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പല തട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിർക്കണം എന്ന ഉറച്ച നിലപാടാണ് മാണെന്നു മുഖ്യമന്ത്രി പിണറായി വിജധ്യാനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. .
അതുകൊണ്ടു തന്നെയാണ് കേരളം പറയുന്നത് മുസ്‍ലിംകളെ രണ്ടാംതരം പൗരൻമാരായി കണക്കാക്കുന്ന നിയമം കേരളത്തിൽ നടപ്പാക്കില്ല. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിലേതാണെന്നും കേന്ദ്രം ഓർക്കണം.

ജനങ്ങളില്‍ ഭിന്നിപ്പും ഭീതിയുമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാര്‍ ശക്തികളുടെ ശ്രമങ്ങളെ കോണ്‍ഗ്രസും യു.ഡി.എഫും ചെറുക്കും. നിയമം നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. വ്യാപകമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യു.ഡി.എഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി.ഡി സതീശന്‍ അറിയിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വിവാദമായ പൗരത്വ നിയമ വ്യവസ്ഥകൾ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള മുസ്‌ലിംകൾ ഒഴികെ 6 മതങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ളതാണു ചട്ടങ്ങൾ.

മതാടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നതിനുള്ള പൗരത്വ നിയമ ഭേദഗതികൾ 2019 ൽ പാർലമെന്റ് പാസാക്കിയിരുന്നു. 2019 ഡിസംബർ 12ന് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്തതു മുതൽ പ്രാബല്യത്തിലായി. എന്നാൽ, വ്യവസ്ഥകൾ ഉണ്ടാക്കിയിരുന്നില്ല. നിയമമുണ്ടാക്കിയ കേന്ദ്ര സർക്കാരിന് ആ വ്യവസ്ഥക, ഉണ്ടാകാനുള്ള സാവകാശമുണ്ടായിരുന്നു.പക്ഷെ അവരതു ചെയ്തില്ല. അല്ലെങ്കിൽ വ്യവസ്ഥകൾ തയാറാക്കി കാത്തിരുന്നു. തിരഞ്ഞെടുപ്പടുക്കുന്നത് വരെ. കാരണം രാജ്യത്തുയരുന്ന സ്വാഭാവികമായി പ്രതിഷേധങ്ങൾക്കു സർക്കാർ മറുപടി പറയേണ്ടി വരില്ല. എല്ലാം തിരെഞ്ഞെടുപ്പ് ഗോദയിൽ നേദ്രിടാം. പാർട്ടിയുടെ പ്രചാരണ പരിപാടികളിൽ മാത്രം ഇതേ പറ്റി വിശദീകരികാം.കുറെ വർഗീയ വോട്ടുകൾ നേടാം. എന്തായാലും ഇത്തവണ യും റഫാജ്യത്തെ ന്യുന പക്ഷങ്ങൾ ബി ജെ പിക് വോട്ടു ചെയ്‌യുന്നു അവർക്കു തന്നെ ഉറപ്പാണ്.

പൗരത്വം നൽകുന്നതിനുള്ളതാണ്, എടുത്തു കളയാനുള്ളതല്ല പുതിയ വ്യവസ്ഥകളും ചട്ടങ്ങളുമെന്നാണു സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. 3 രാജ്യങ്ങളിൽ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകുകയാണു ലക്ഷ്യം. അപ്പോൾ രാജ്യത്തെ ന്യുനപക്ഷങ്ങൾക്കു എന്ത് സംരക്ഷണമാണ് ഇവർ നൽകുന്നത്. ഇത് അന്തകരാഷ്ട്ര തലത്തിൽ വിദേശ രാജ്യങ്ങളുടെ മുന്നിൽ തങ്ങൾ ന്യുന പക്ഷ സംരക്ഷകരാണെന്നു,. മറ്റോ രു തരത്തിൽ മുസ്ലിം വിരുദ്ധ രാജ്യങ്ങളോട് ബി ജെ പി സർക്കാർ നിംഗ്‌ഫാലെ പോലെ മുസ്ലിം വിരുദ്ധർ തന്നെ എന്നും കാണിക്കാനുള്ള വ്യഗ്രതയാണ് സി എ എ എന്നതിന്റെ മുഴുവൻ പേര്.

2014 ഡിസംബർ 31നു മുൻപ് ഇന്ത്യയിൽ അഭയാർഥികളായി എത്തിയ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ജൈന, ബുദ്ധ, പാർസി മതക്കാർക്കാണു പൗരത്വം നൽകുന്നത്. ഇന്നലെ വിജ്ഞാപനം ചെയ്ത ചട്ടമനുസരിച്ച്, ഇവരുടെ പൗരത്വ അപേക്ഷ ഓൺലൈൻ സംവിധാനത്തിലൂടെയാണു സ്വീകരിക്കുക. നിയമത്തിൽ പറയുന്ന 3 രാജ്യങ്ങളിൽ മുസ്‌ലിംകൾ മതപീഡനം നേരിടുന്നില്ലെന്നതാണ് അവരെ ഒഴിവാക്കുന്നതിനു സർക്കാർ പറഞ്ഞ കാരണം. ഇത്തരത്തിൽ പൗരത്വ വ്യവസ്ഥകളുണ്ടാക്കുമെന്നത് 2019 ൽ ബിജെപിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു.

നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. ഭേദഗതി ചോദ്യം ചെയ്ത് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗാണ് ആദ്യം സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനു പിന്നാലെ ഏകദേശം 230 ഹർജികൾകൂടി ഫയൽ ചെയ്യപ്പെട്ടു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

കാത്തിരുന്ന് അറിയാം. ഒരു പക്ഷെ ബി ജെ പി സർക്കാരിന് മൂന്നാം വട്ടം രാജ്യത്തിൻറെ പരമാധികാരം കപ്പിനും ചുണ്ടിനുമിടയിൽ അല്ലെങ്കിൽ അയോധ്യക്കും ബാബരി മസ്ജിദ്‌കനുമിടയിൽ വഴുതി പോകുന്നതിന്റെ പ്രധാന കാരണം ഇ സി എ എ തന്നെയാകും.

Leave a Reply

Your email address will not be published. Required fields are marked *