Your Image Description Your Image Description
Your Image Alt Text

പൗ­​ര­​ത്വ നി­​യ­​മ ഭേ­​ദ­​ഗ­​തി­​ക്കെ­​തി­​രേ വീ​ണ്ടും സു­​പ്രീം­​കോ­​ട­​തി­​യെ സ­​മീ­​പി​ക്കാ­​നൊ­​രു­​ങ്ങി സം​സ്ഥാ­​ന സ​ര്‍­​ക്കാ​ര്‍. നേ​ര­​ത്തേ സു­​പ്രീം­​കോ­​ട­​തി­​യി​ല്‍ ന​ല്‍​കി­​യ ഹ​ര്‍­​ജി­​യി​ല്‍ എ­​ന്ത് തു­​ട​ര്‍­​ന­​ട​പ­​ടി സ്വീ­​ക­​രി­​ക്ക­​ണ­​മെ­​ന്ന­​ത് സം­​ബ­​ന്ധി­​ച്ച് നി­​യ­​മ­​വ­​കു­​പ്പ് ആ­​ലോ­​ച­​ന തു​ട­​ങ്ങി.  വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് ഇന്ന് സുപ്രിം കോടതിയിൽ ഹർജി നൽകും.

പൗ​ര­​ത്വ നി­​യ­​മ ഭേ­​ദ­​ഗ­​തി­​ക്കെ­​തി­​രേ പു​തി­​യ ഹ​ര്‍­​ജി സ­​മ​ര്‍­​പ്പി­​ക്കാ​നും ആ­​ലോ­​ച­​ന­​യു­​ണ്ട്. ഭ­​ര­​ണ​ഘ­​ട­​ന അ­​നു­​ശാ­​സി­​ക്കു­​ന്ന മ­​തേ­​ത­​ര­​ത്വ­​ത്തി­​ന് വി­​രു­​ദ്ധ­​മാ­​ണ് കേ­​ന്ദ്ര നി­​ല­​പാ­​ടെ­​ന്നും പൗ­​ര­​ത്വ നി­​യ­​മ ഭേ­​ദ­​ഗ­​തി നി­​യ­​മ­​പ­​ര­​മാ­​യി നി­​ല­​നി​ല്‍­​ക്കി​ല്ലെ­​ന്നു­​മാ­​ണ് സം­​സ്ഥാ­​ന­​ത്തി­​ന്‍റെ വാ​ദം. പൗരത്വ നിയമ ഭേദഗതി ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് ഡി വൈ എഫ് ഐ പ്രതികരിച്ചു. ഡി ഐ എഫ് ഐയും സുപ്രീം കോടതിയെ സമീപിക്കും. പൗരത്വ ഭേദഗതി നിയമം കഴിഞ്ഞദിവസമാണ് മോദി സർക്കാർ നടപ്പാക്കിയത്.

സിഎഎ നടപ്പാക്കുന്നതിനെതിരെ കേരളവും ബംഗാളും ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമം എന്തുവന്നാലും നടപ്പാക്കില്ലെന്ന് ആവര്‍ത്തിക്കുയായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയനും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും. പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും വര്‍ഗീയവികാരം കുത്തിയിളക്കുന്നതിനും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ തന്നെ കാറ്റില്‍ പരത്താനുമാണെന്നാണ് പിണറായി വിജയന്‍ പത്രക്കുറിപ്പില്‍ ആരോപിച്ചിരുന്നു. ജനങ്ങളെ പരസ്പരം വിഭജിക്കുന്ന നിയമം തങ്ങള്‍ നടപ്പാക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പറഞ്ഞു.

മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ വർഗ്ഗീയ വിഭജന നിയമത്തെ എതിർക്കുന്ന കാര്യത്തിൽ കേരളമാകെ ഒന്നിച്ച് നിൽക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിന്റേതാണ്. ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി കേരളം സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിനെതിരെ സ്യൂട്ട് ഫയൽ ചെയ്യുകയും മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ദേശീയപാതയിൽ മനുഷ്യ ചങ്ങല തീർക്കുകയും ചെയ്‌തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *