Your Image Description Your Image Description
Your Image Alt Text

ഇന്നത്തെ കോൺഗ്രസ്സ് നാളത്തെ ബിജെപി എന്ന പ്രയോഗം മാത്രം അല്ല അതിൽ കാമ്പുണ്ട് എന്ന് തെളിയിക്കുന്ന സംഭവ വികാസങ്ങൾ ആണല്ലോ ദിനംപ്രതി നടന്നുകൊണ്ട് ഇരിക്കുന്നത്. . . . ഇപ്പോൾ ബിജെപിയിലേക്ക് പദ്മജ എത്തിയതിന് ശേഷം ഒരു മുന്നറിയിപ്പ് കൂടെ നൽകുണ്ട്. . . കോൺഗ്രസ്സിൽ നിന്നും പട്ടു പലരും ബിജെപി പാളയത്തിലേക്ക് എത്തുമെന്ന്. . . . മുരളീധരൻ ആകും അതിന് ചുക്കാൻ പിടിക്കാൻ പോകുന്നത് എന്ന്. . . . അപ്പോൾ ശോഭ സുരേന്ദ്രൻ കളിയാക്കി പറഞ്ഞ ആ വാക്കുകൾ യാഥാർഥ്യമാകാൻ ആധികൾ നാൾ നമ്മൾ മലയാളികൾ കാത്തിരിക്കേണ്ടി വരില്ല എന്ന് തന്നെ അല്ലെ. . . പദ്മജക്ക് ബിജെപിയിൽ എത്തിയിട്ട് വലിയ പുതുമയൊന്നും തോനില്ലത്രേ കാരണം ഭൂരിഭാഗം ആളുകളും കോൺഗ്രസിൽ നിന്നും വന്നവരാണ്. . . .

പിന്നെ ഇവിടെ പദ്മജ, മുരളീധരൻ എന്ന രണ്ട് വ്യക്തികൾ തമ്മിൽ അല്ല അടി മൂക്കുന്നത് സഹോദരനും സഹോദരിയും തമ്മിൽ ആണ്. . . മുരളീധരനെ പൂട്ടാനുള്ള എല്ലാ വജ്രായുധങ്ങളും പദ്മജയുടെ കയ്യിൽ ഉണ്ട്. . . തൃശ്ശൂരിൽ കെ കരുണാകരന് വിജയക്കൊടി പാറിക്കാൻ സാധിച്ചു എന്ന കരുതി മകന് അതിന് സാധിക്കുമോ എന്നുള്ളതും കണ്ടു തന്നെ അറിയണം. . . എറിയാൻ അറിയാവുന്നവന്റെ കയ്യിൽ വടി കൊടുത്തിട്ടേ കാര്യമുള്ളൂ എന്ന് പഴമക്കാർ പറയുന്നത് എന്ത് ശരിയാണ്.. ഒരിക്കൽ അനിയത്തി നിന്ന് മത്സരിച്ച് തോറ്റ മണ്ഡലം ആണ് ത്രിശൂർ. . പക്ഷെ അന്ന് അതിന് കാരണക്കാരൻ സുരേഷ് ഗോപി ആയിരുന്നു. . എന്നാൽ ഇപ്പോൾ കൂടുവിട്ട് കൂടുമാറിയപ്പോഴത്തേക്കും പറഞ്ഞത് മാറ്റി പറഞ്ഞു പദ്മജ. . . . .

സുരേഷ് ഗോപിയല്ല തൃശൂരിൽ തന്നെ തോൽപിച്ചത് അത്രേ. . . ഡിസിസി പ്രസിഡന്റ് 22.5 ലക്ഷം രൂപ വാങ്ങി. പ്രിയങ്ക ഗാന്ധി വന്നപ്പോൾ വാഹനത്തിൽ പോലും കയറ്റിയില്ലെന്നും അവർ ആരോപിച്ചു. വടകരയിൽ നിന്നാൽ സുഖമായി ജയിക്കേണ്ട ഇപ്പോൾ മുരളീധരനെ തൃശൂരിൽ കൊണ്ടുവന്നത് എന്തിനാണെന്നും പത്മജ ചോദിച്ചു. ഇതെന്താണ് ജന്മ സതൃക്കൾ എന്നെന്നും സ്വയം പറയുമെങ്കിലും ഇവർക്കിടയിൽ ഇങ്ങനെയും സഹോദര സ്നേഹം ഉണ്ടോ എന്ന് തോന്നി പോകും. . അങ്ങനെ തോന്നിക്കാൻ വേണ്ടിയാണോ പദ്മജ ഇത്ര ആവലാതി മുരളീധരന്റെ കാര്യത്തിൽ കാണിക്കുന്നത്. . . അല്ല എന്റെ ഒരു സംശയത്തെ കൊണ്ട് ചോദിച്ചതാണ്. . . . പിന്നെ മ്മടെ കെ സുധാകരന്‍ മാത്രമാണ് കേട്ടോ കോണ്‍ഗ്രസില്‍ കൊച്ചമ്മയോടു ആത്മാര്‍ഥതയോടെ പെരുമാറിയതെന്നും അദ്ദേഹത്തെ വിട്ടുപോരുന്നതില്‍ മാത്രമാണ് തന്റെ മനസ്സിടറിയതെന്നും പത്മജ പറയുന്നു. . .. ആഹ്ഹ ചക്കിക്കൊത്ത ചങ്കരൻ. . . വേണ്ടിവന്നാൽ ഞാൻ ഇപ്പൊ ബിജെപിയിലേക്ക് പോകുമെന്ന് പറയുന്ന സുധാകരൻ അല്ലെ. . . നിങ്ങൾ തമ്മിൽ ചങ്ങാത്തം കൂടിയില്ലങ്കിലേ അതിശയത്തെ ഉള്ളു. . . . ബിജെപി മറ്റൊരു ബിജെപിയിലുമായിട്ട് അല്ലെ ചേരാത്തൊള്ളൂ. . . .

പിന്നെ ‘പ്രിയങ്ക ഗാന്ധിയുടെ വാഹനത്തില്‍ കയറ്റാന്‍ എന്റെ കൈയില്‍ നിന്ന് 22.5 ലക്ഷം രൂപ വാങ്ങി. ഡിസിസി പ്രസിഡന്റ് എം പി വിന്‍സെന്റാണ് വാങ്ങിയത്. തരില്ലെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ ചേച്ചി, ചേച്ചിയുടെ കാര്യം നോക്കെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തിരഞ്ഞെടുപ്പ് സമയത്ത് നമ്മള്‍ എന്തും പേടിക്കണമല്ലോ, അങ്ങനെ പണം ഞാന്‍ നല്‍കി. പ്രിയങ്ക വന്നപ്പോള്‍ ഞാന്‍ എവിടെ നിന്നാണ് കയറേണ്ടതെന്ന് ഇവരോട് ചോദിച്ചു. ചേച്ചി സ്‌റ്റേജില്‍ വന്നാല്‍ മതിയെന്ന് പറഞ്ഞു. അതോടെ ഞാന്‍ കയറുമെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കി. അതോടെ ഏത് വഴിയിലൂടെയാണ് വരുന്നതെന്ന് പോലും എന്നോട് പറഞ്ഞില്ല. അല്ലെങ്കില്‍ എന്റെ സ്വഭാവം അനുസരിച്ച് റോഡിലിറങ്ങി നിന്നേനെ.പിന്നീട് പത്മജ ഔട്ട്, പ്രതാപന്‍ ഇന്‍ എന്ന് പത്രങ്ങള്‍ എഴുതി’ പത്മജ വേണുഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *