Your Image Description Your Image Description
Your Image Alt Text

കെ ടി ജലീലിനെ പറ്റി എന്താ കോൺഗ്രസുകാർ വിചാരിച്ചതു. കൊടുത്താൽ കൊല്ലത്തു കിട്ടുമെന്ന് ജലീൽ കോൺഗ്രസുകാരെ ഓർമിപ്പിച്ചു കൊണ്ടീ ഇരികുക്കയാണ്.
ജലീലിന്റെ ഏറ്റവും പുതിയ ട്രോൾ ഷാഫി പറമ്പിലിനിട്ടാണ്. ഷാഫി പാലക്കാടു വിടുന്നതിൽ മനം നൊന്തു പൊട്ടിക്കരയുന്ന ഒരു കൂട്ടം ജനതയുടെ അഭിനയമെന്ന ആത്മാവിഷ്കാരത്തിൽ തൊട്ടാണ് ജലീൽ ഷാഫിയെ കുത്തിയിരിക്കുന്നത്

സങ്കടപ്പെടേണ്ട! എം.എൽ.എ സുഖമായി പാലക്കാട്ട് തിരിച്ചെത്തും.
പാലക്കാട്ടുകാർ ‘കരയ’ണ്ട. നിങ്ങളുടെ എം.എൽ.എ പാലക്കാട് തന്നെ സുഖമായി തിരിച്ചെത്തും. പി.ആർ വർക്കിൽ പടച്ചുണ്ടാക്കിയ “യാത്രപറച്ചിൽ നാടകം” വടകരയിൽ ഏശുമെന്ന് കരുതിയവർക്ക് നല്ല നമസ്കാരം. തിരിച്ച് വരുമ്പോൾ കരയാൻ മറ്റൊരു സംഘത്തെ ഏർപ്പാടാക്കുന്നതാകും ഉചിതം. പാലക്കാട്ടെ ദൃശ്യ-അച്ചടി മാധ്യമങ്ങളുടെ ജില്ലാ ബ്യൂറോകൾ ജാഗ്രതയോടെ ഇരുന്നാൽ ആ രംഗവും നന്നായി ക്യാമറയിൽ പകർത്താം.
പദ്മജയുടെ പോക്കിനെപ്പറ്റി ജലീലിന്റെ വാക്യം ഇങ്ങനെ

കോൺഗ്രസ്സിൻ്റെ ഏതാണ്ടെല്ലാ നേതാക്കളും വിൽപ്പനയായിക്കഴിഞ്ഞിരിക്കുന്നു. ഇനിവല്ലവരും ബി.ജെ.പിയിൽ പോകാതെ കോൺഗ്രസ്സിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അത് മതിയായവില കിട്ടാത്തത്കൊണ്ട് മാത്രമാണ്.

പദ്മജ പോയതിനു പിന്നിൽ സി പി എം ആണെന്ന രഹസ്യം മാധ്യമങ്ങൾക്കു മണ്ണിൽ വെളുപ്പെടുത്തിയ വി ഡി സതീശനും കിട്ടി ജലീലിന്റെ കൊട്ട്.

റഷ്യ ഉക്രൈനെ അക്രമിച്ചതിൽ പിണറായിക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞില്ലല്ലോ? മഹാഭാഗ്യം. പത്മജവേണുഗോപാൽ ബി.ജെ.പിയിൽ പോയതിന് സി.പി.എം എന്തു പിഴച്ചു?
എന്തേ മറന്നുപോയോ എന്ന് വിചാരിച്ചപ്പോളാണ് ഇതാ വരുന്നു പതിവ് പോലെ ജലീലിന്റെ
ലീഗ് സ്നേഹം.

ഇനി ഷാഫി പറമ്പിലേക്ക് തിരികെ പോകാം. ജലീൽ തന്റെ പദപ്രയോഗങ്ങൾ കൊണ്ടുള്ള അഭ്യാസം അ വസാനിപ്പിച്ചിട്ടില്ല.
വടകരയിൽ ഇന്ന് കണ്ട ജനക്കൂട്ടം കണ്ട് ആരും തിളക്കണ്ട. അത് ലീഗിൻ്റെ പണത്തിൻ്റെ പുളപ്പാണ്. ഇതിനെക്കാൾ വലിയ നോട്ടുകെട്ടുകളുടെ പിൻബലത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിമർത്താടിയ വമ്പൻമാർ മൂക്ക്കുത്തി വീണ മണ്ണിൽ ശൈലജ ടീച്ചർ വിജയക്കൊടി പാറിക്കും. തീർച്ച.
സോഷ്യൽ മീഡിയയിൽ 10 ലക്ഷം ഫോളോവേഴ്സുള്ള ഒരു ”ചാരിറ്റി മാഫിയാ തലവനെയാണ്” പണം വാങ്ങി ‘ചിലർ’ എനിക്കെതിരെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പടക്കിറക്കിയത്. “പാവങ്ങളുടെ കപട തലവൻ്റെ” മാസ് എൻട്രിയെ ഒർമ്മിപ്പിക്കുന്നതായിരുന്നു വടകരയിലെ സോഷ്യൽ മീഡിയാ പി.ആർ വീരൻ്റെ ഈ രംഗപ്രവേശം.
വടകരയിലേക്ക് രണ്ടുമാസത്തിന് വിസിറ്റിംഗ് വിസയെടുത്തെത്തിയ ‘അതിഥി മരുമകനെ’ നന്നായി സൽക്കരിച്ച് പാലക്കാട്ടേക്കു തന്നെ വടകരക്കാർ തിരിച്ചയക്കും. റംസാൻ കാലം ആയത് കൊണ്ട് അപ്പത്തരങ്ങൾക്ക് പഞ്ഞമുണ്ടാകില്ല.
അറുപതിനായിരത്തിലധികം വോട്ടുകൾക്ക് മട്ടന്നൂരിൽ നിന്ന് ജയിച്ച ഷൈലജ ടീച്ചർ പോന്നപ്പോൾ ആരും കരഞ്ഞില്ല പോലൊ! 3500 വോട്ടിന് ജയിച്ച പാലക്കാട് എം.എൽ.എ വടകരയിലേക്ക് പോന്നപ്പോൾ പാലക്കാട്ടുകാർ മുഴുവൻ കരഞ്ഞുവെന്നാണ് യൂത്തൻമാരുടെ വീമ്പു പറച്ചിൽ. ഷൈലജ ടീച്ചറോട് മൽസരിച്ച് തോറ്റ് തൊപ്പിയിടാൻ വേണ്ടി പോകുന്നതിനാണ് ആളെ വേഷംകെട്ടിച്ച് വിതുമ്പിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കാണറിയാത്തത്? പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻചാണ്ടി മണ്ഡലം മാറുന്നു എന്ന് പ്രചരിപ്പിച്ചുണ്ടാക്കിയ നാടകത്തിൻ്റെ തനിയാവർത്തനമാണ് പാലക്കാട്ട് നടന്നത്. അത് പക്ഷെ മാധ്യമങ്ങൾ എത്ര സമർത്ഥമായാണ് മൂടിവെച്ചത്!
സാധാരണക്കാരുടെ വികാരവിചാരങ്ങൾക്കൊപ്പം എന്നും നിന്നിട്ടുള്ള സഖാവ് ശൈലജ ടീച്ചറെ പാർലമെൻ്റിലേക്കയച്ച്, കാലം തങ്ങളിലേൽപ്പിച്ച ദൗത്യം വടകര പാർലമെൻ്റ് മണ്ഡലത്തിലെ വോട്ടർമാർ ഭംഗിയായി നിർവ്വഹിക്കും. കാത്തിരിക്കാം, ആ സന്തോഷ വാർത്ത കേൾക്കാൻ.

ലീഗ് മൂന്നാം സീറ്റായി ചോദിച്ചിരുന്നത് വടകരയോ കാസർഗോഡോ ആണ്. ലീഗിന് കിട്ടിയ മൂന്നാം സീറ്റെന്ന മട്ടിലാണ് വടകര മണ്ഡലത്തിലെ ലീഗണികളുടെ അഹങ്കാരത്തിമർപ്പ്. അതിന് രണ്ടുമാസത്തെ ആയുസ്സേ ഉള്ളൂ. അതത്രയീ ഉള്ളൂ . ലീഗിന്റെ കളികളൊന്നും കെ ടി ജലീലിനോടും പി വി അൻവറിനോടും നടക്കില്ല എന്ന് ഒന്ന് കൂടി വ്യക്തമാക്കുകയാണ് കെ ടി ജലീൽ.

Leave a Reply

Your email address will not be published. Required fields are marked *